ad
Deshabhimani

ഇന്ത്യൻ വിപണി കീഴടക്കാൻ മെഴ്സിഡസ്–ബെന്‍സ് സിഎൽഎ ബിഇവി

Mercedes CLA BEV

മെഴ്സിഡസ്–ബെന്‍സിന്റെ പുതിയ സിഎല്‍എ ബിഇവി ഇലക്ട്രിക് സെഡാന്‍

വെബ് ഡെസ്ക്

Published on Apr 30, 2026, 11:10 AM | 1 min read

മുംബൈ : മെഴ്സിഡസ്–ബെന്‍സിന്റെ പുതിയ സിഎല്‍എ ബിഇവി ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോഞ്ചിന് മുമ്പുതന്നെ നാനൂറിലധികം ബുക്കിങ് നേടിയാണ് ഈ അഡംബരവാഹനം നിരത്തിലേക്ക് എത്തുന്നത്. സിഎല്‍എ 250+ ലോഞ്ച് എഡിഷന്‍, സിഎല്‍എ 250+ ലോങ് റേഞ്ച് എഎംജി ലൈന്‍, സിഎല്‍എ 200 സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് പ്രോഗ്രസീവ് ലൈന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാകും.


സിഎല്‍എ 250+ മോഡല്‍ 240 കെഡബ്ല്യു ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റില്‍ 400 കിലോമീറ്റര്‍ റേഞ്ച് വരെയും സിഎല്‍എ 200 മോഡല്‍ 320 കിലോമീറ്റര്‍ റേഞ്ച് വരെയും ചാര്‍ജ് ചെയ്യാമെന്നും സിഎല്‍എ 250+ ലോങ് റേഞ്ച് പതിപ്പിന് 792 കിലോമീറ്റര്‍വരെ റേഞ്ച് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.


നാലാംതലമുറ എംബിയുഎക്‌സ് സംവിധാനവും ചാറ്റ് ജിപിറ്റി 4, എംഎസ് ബിങ്, ജെമിനി എന്നിവ സംയോജിപ്പിച്ചുള്ള വെര്‍ച്വല്‍ അസിസ്റ്റന്റും ഗൂഗിള്‍ മാപ്പും ഇതിലുണ്ട്. ഹീറ്റ് പ്രൊട്ടക്‌ഷന്‍ ആവരണമുള്ള പനോരമിക് സണ്‍റൂഫും ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ സസ്‌പെന്‍ഷന്‍ സംവിധാനവുമാണ് നിര്‍മാതാക്കള്‍ എടുത്തുപറയുന്ന മറ്റു ചില പ്രത്യേകതകള്‍.


​സിഎല്‍എ ബിഇവി ലോഞ്ച് എഡിഷന് 64 ലക്ഷവും സിഎല്‍എ 250+ ലോങ് റേഞ്ചിന് 59 ലക്ഷവും സിഎല്‍എ 200 സ്റ്റാന്‍ഡേര്‍ഡ് റേഞ്ചിന് 55 ലക്ഷവുമാണ് പ്രാരംഭ വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home