ad
Deshabhimani

തെരഞ്ഞെടുപ്പിന‌ു മുമ്പുള്ള രാഷ്ട്രീയനാടകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2018, 05:26 PM | 0 min read


“ക്ഷേത്രാചാരങ്ങളിൽ കാലോചിതമായ മാറ്റം വേണം”– --മഹാകവി അക്കിത്തം. 1997 നവംബർ 11 ന്‌ മലയാള മനോരമയിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ടാണ് ഇത‌്.- ആലുവയിലെ തന്ത്രവിദ്യാപീഠമെന്ന ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ രജതജൂബിലി കൊണ്ടാടുന്ന സമ്മേളനത്തിൽ അക്കിത്തമായിരുന്നു അധ്യക്ഷൻ. അന്നത്തെ അധ്യക്ഷപ്രസംഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായം വ്യക്തമാക്കിയത്-. കേരളത്തിൽ തന്ത്രിമാർക്കും പൂജാരിമാർക്കും പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകുന്ന ഒരാധികാരിക സ്ഥാപനമാണ് തന്ത്രവിദ്യാപീഠം. ശാസ്-ത്രവിധിപ്രകാരം വേദമഭ്യസിക്കുന്നതിന് ജാതിമതഭേദമെന്യേ  എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്മംകൊണ്ടല്ല, കർമംകൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടത്-. വേദം അറിവാണ്. അതെല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണ്. ഒരുവിഭാഗം ജനങ്ങളുടെ മുമ്പിൽ ആരോ എന്നോ കൊട്ടിയടച്ച വാതിലുകളും വാതായനങ്ങളും തുറക്കുകതന്നെ വേണം. ആ സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതരുടെയെല്ലാം അഭിപ്രായം  ഇത്തരത്തിൽ ഏകകണ‌്ഠമായിരുന്നു‌.  കെ പി സി  നാരായണൻ ഭട്ടതിരി, പി കേരളവർമരാജ, കലാമണ്ഡലം സി ആർ ആർ  നമ്പൂതിരി തുടങ്ങിയവരെല്ലാം ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

നമ്പൂതിരിസമുദായത്തിൽ പരിവർത്തനത്തിന്റെ കൊടുങ്കാറ്റുകൾ സൃഷ്ടിച്ച നവോത്ഥാനപ്രസ്ഥാനത്തിൽ ഇ എം എസിനോടും വി ടിയോടുമൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് അക്കിത്തം. വിഖ്യാതമായ ആ നേതൃനിരയിൽ ഇന്നു ജീവിച്ചിരിക്കുന്ന ധിഷണാശാലിയും അക്കിത്തം മാത്രമാണ്. സംഘപരിവാർ നേതൃത്വം നൽകുന്ന തപസ്യയെന്ന സാംസ്-കാരികസംഘടനയുടെ രക്ഷാധികാരിയായും അക്കിത്തം പ്രവർത്തിച്ചിരുന്നു.  അക്കിത്തത്തിന്റെ അഭിപ്രായംതന്നെയാണ് കാൽ നൂറ്റാണ്ടിനുശേഷം ശബരിമല സ്-ത്രീപ്രവേശനവിഷയത്തിലെ കേസിലെ വിധിയിൽ നാലു സുപ്രീംകോടതി ജഡ്-ജിമാർ രേഖപ്പെടുത്തിയിരിക്കുന്നത്-. കവിയുടെ ഭാഷയിലല്ല, നിയമഭാഷയിലാണവർ പറഞ്ഞതെന്നുമാത്രമാണ് വ്യത്യാസം. ആചാരധാർമികതയെയല്ല, ഭരണഘടനാധാർമികതയെയും ബാധ്യതയെയുമാണ് അവർ ഉയർത്തിപ്പിടിച്ചത്-. കാലദേശാതീതമായി ആചാരങ്ങൾക്കോ വിശ്വാസങ്ങൾക്കോ നിലനിൽപ്പില്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നത്-.  പൂജാരിയായി നിയമനം നേടി ആദ്യമായെത്തിയ അബ്രാഹ്-മണപൂജാരിയെ ഭക്തജനങ്ങൾ ബഹിഷ്-കരിക്കുകയും അദ്ദേഹം ദേവസ്വം ബോർഡിനുകീഴിൽ മറ്റൊരു ജോലി സ്വീകരിക്കുകയുംചെയ്-ത അനുഭവം ലേഖകന്റെ ഓർമയിലുണ്ട്-. പക്ഷേ, പിൽക്കാലത്ത‌് അത‌് പ്രശ്-നമല്ലാതായിത്തീർന്നു. ഇന്നും അബ്രാഹ്-മണപൂജാരിമാരെ സ്വീകരിക്കാൻ മടി കാണിക്കുന്ന ഒരു വിഭാഗം ജനങ്ങൾ നമ്മുടെ നാട്ടിലുണ്ട്-. എല്ലാ പരിവർത്തനസന്ധികളിലും ഇതൊക്കെ സ്വാഭാവികമാണ്.

തന്ത്രവിദ്യാപീഠത്തിന്റെ രജതജൂബിലിയാഘോഷങ്ങളിൽ പങ്കെടുത്ത അക്കിത്തമുൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ ആചാരലംഘനമാണെന്ന് ഇതുവരെയാരും പറഞ്ഞുകേട്ടിട്ടില്ല. ആർഎസ്-എസിന്റെ താത്വികാചാര്യനായ മാധവ്-ജിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഒരു പ്രസ്ഥാനമാണ് തന്ത്രവിദ്യാപീഠം.

തന്ത്രവിദ്യാപീഠത്തിലെ പാഠപുസ്-തകങ്ങളായ തന്ത്രസമുച്ചയവും കുഴിക്കാട്ടുപച്ചയും ഉൾപ്പെടെയുള്ള ആധികാരികഗ്രന്ഥങ്ങൾ വിശദപഠനത്തിന് വിധേയമാക്കിയതിനുശേഷമാണ് ജഡ്-ജിമാർ വിധിയെഴുതിയിരിക്കുന്നത്-. കേരളത്തിലെ തന്ത്രിമാരുടെയും പൂജാരിമാരുടെയും ഒരു സെമിനാരിയാണ് തന്ത്രവിദ്യാപീഠം. അതിന്റെ രജതജൂബിലിയാഘോഷങ്ങളിൽ പങ്കെടുത്തവർക്കൊന്നും ആചാരങ്ങളുടെ അലംഘനീയതയെക്കുറിച്ച്- ആവേശമുണ്ടായിരുന്നില്ല. അന്ന് അതിനെതിരെ സംഘജിഹ്വകളൊന്നും ശബ്-ദിച്ചുകണ്ടില്ല. കലാമണ്ഡലം സി ആർ ആർ  നമ്പൂതിരി വിഖ്യാത കഥകളിനടനും ഹൈന്ദവതത്വശാസ്-ത്രത്തിൽ പണ്ഡിതനും ആർഎസ്-എസിന്റെ സ്ഥാപകനേതാക്കളിലൊരാളുമായിരുന്നു. പി കേരളവർമരാജ തിരുവനന്തപുരം ലോക‌്സഭാമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും കെപിസി തന്ത്രവിദ്യാവിശാരദനുമായിരുന്നു. ഇന്ന് ഒരു പന്തീരാണ്ടു നീണ്ട നീതിന്യായവിചാരണകൾക്കൊടുവിൽ വന്ന സുചിന്തിതമായ വിധിക്കെതിരെ നടത്തുന്ന പ്രതിഷേധകോലാഹലങ്ങളുടെ കാരണമെന്താകും? ഒരുത്തരമേ കണ്ടെത്താൻ കഴിയുന്നുള്ളൂ. 2019ൽ പൊതുതെരഞ്ഞെടുപ്പ‌് വരുന്നു, അപ്പോൾ ഒന്നോ രണ്ടോ സീറ്റു കിട്ടാൻ വേണ്ടി ഇവിടെ മതവികാരത്തെ ആളിക്കത്തിച്ചുനോക്കാം. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യന്റെ ഒരു ദൗർബല്യമാണല്ലോ. രാമജന്മഭൂമിയിൽ ആ ദൗർബല്യത്തെ ആളിക്കത്തിച്ച്- ഭരണം പിടിച്ചെടുത്ത അനുഭവസമ്പത്തുമുണ്ട്-. ഒന്ന് പയറ്റിനോക്കാം.

പക്ഷേ, ഇതു കേരളമാണ്‐ സമൂഹ്യപരിഷ്-കരണപ്രസ്ഥാനങ്ങളിലൂടെ ആചാരവിപ്ലവങ്ങൾതന്നെ സൃഷ്ടിച്ച കേരളം‐സാക്ഷരകേരളം‐മതമൈത്രിയുടെ വളക്കൂറുള്ള മണ്ണിൽ വളർന്നുവികസിച്ച സാംസ്-കാരികോൽബുദ്ധകേരളം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home