Articles
ഗൾഫ് മേഖലയിൽനിന്നുള്ള രാസവളം കയറ്റുമതിയുടെ പ്രധാന ഗുണഭോക്താവാണ് ഇന്ത്യ. കഴിഞ്ഞവർഷങ്ങളിൽ 1100 കോടി ഡോളറിന്റെ നൈട്രജൻ വളമാണ് ഗൾഫിൽനിന്നുമാത്രം ഇന്ത്യ ഇറക്കുമതി ചെയ്തത്.
രാജ്യം രാസവളക്ഷാമത്തിലേക്കോ

ടി ചന്ദ്രമോഹൻ
Published on Apr 17, 2026, 10:39 PM | 3 min read
പശ്ചിമേഷ്യയിലെ സംഘർഷം പ്രാദേശിക രാഷ്ട്രീയപ്രതിസന്ധി മാത്രമല്ല; അത് ലോകത്തിന്റെ സാമ്പത്തിക- സാമൂഹിക വ്യവസ്ഥകളെ തകർത്തുമാറ്റാൻ ശക്തിയുള്ള ആഗോള പ്രതിസന്ധിയാണ്. അത് ലോകത്തിന്റെ ഭക്ഷ്യശൃംഖലയെ തകർക്കാൻ ശേഷിയുള്ള ഭീഷണിയാണ്. ഇന്ധനക്ഷാമം, രാസവളക്ഷാമത്തിലേക്കും അത് കാർഷികോൽപ്പാദന ഇടിവിലേക്കും ശേഷം ഭക്ഷ്യക്ഷാമത്തിലേക്കും ഒടുവിൽ പട്ടിണിയിലേക്കും നയിക്കുന്ന അപകടകരമായ ഒരു ചക്രം ഇതിനകം രൂപപ്പെടുത്തിയിരിക്കുകയാണ്. ഏതാനും വർഷങ്ങളായി ലോകത്ത് ഭക്ഷ്യപ്രതിസന്ധിയുടെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. റഷ്യ–ഉക്രയ്‌ൻ യുദ്ധം ലോകത്തെ ഗോതമ്പുവിതരണത്തെ കാര്യമായി ബാധിച്ചു. അതോടൊപ്പം, കാലാവസ്ഥാമാറ്റംമൂലമുണ്ടായ വരൾച്ച, പ്രളയം, ചൂട് തരംഗങ്ങൾ പല രാജ്യങ്ങളിലും കാർഷികോൽപ്പാദനത്തെ തളർത്തി. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യൻ സംഘർഷം ഭക്ഷ്യസുരക്ഷ എന്ന അടിസ്ഥാന മനുഷ്യാവകാശത്തെ നേരിട്ട് ബാധിക്കാൻ പോകുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.
ലോകരാജ്യങ്ങളിൽ പകുതിയും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം തുടങ്ങിയവയ്‌ക്ക് ആശ്രയിക്കുന്ന പശ്ചിമേഷ്യ, ലോകത്തിന്റെ പ്രധാന ഉൗർജസ്രോതസ്സുകളിൽ ഒന്നാണ്. മേഖലയിൽ യുദ്ധമോ സംഘർഷമോ ശക്തമാകുമ്പോൾ, ഇന്ധനവില കുത്തനെ ഉയരുകയും വിതരണശൃംഖലകൾ തകരുകയും ചെയ്യുന്നു. ഇതിന്റെ ആദ്യ പ്രതിഫലനം വ്യവസായമേഖലയിലാണ്. എന്നാൽ, അതിന്റെ ഏറ്റവും അപകടകരമായ പ്രതികൂലഫലങ്ങൾ കാർഷികമേഖലയിൽ പ്രകടമാകും. ഇന്ത്യ, വിയറ്റ്‌നാം, ചൈന, തായ്‌ലൻഡ്, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ നെല്ലുൽപ്പാദന രാജ്യങ്ങൾ രാസവളങ്ങളുടെ അസ്ഥിരമായ ലഭ്യതയിൽ ആശങ്കപ്പെടുന്നുണ്ട്.
ഇന്ധനവില ഉയരുകയോ ലഭ്യത കുറയുകയോ ചെയ്താൽ, രാസവളം നിർമാണച്ചെലവ് കൂടുകയും വളംക്ഷാമം ഉണ്ടാകുകയും ചെയ്യും. വളങ്ങളുടെ വില കൂടുമ്പോൾ ചെറുകിട കർഷകർക്ക് അത് വാങ്ങാൻ സാധിക്കാതെ വരും. കൃഷിയിടങ്ങളിലെ ഉൽപ്പാദനം കുറഞ്ഞുതുടങ്ങും.
ലോകത്തിലെ ഭൂരിഭാഗം രാസവളങ്ങളും പ്രത്യേകിച്ച് നൈട്രജൻ അടിസ്ഥാനത്തിലുള്ള വളങ്ങൾ പ്രകൃതിവാതകത്തെ ആശ്രയിച്ചാണ് നിർമിക്കുന്നത്. ആഭ്യന്തര പ്രകൃതിവാതക ശേഖരമില്ലാത്ത ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ പശ്ചിമേഷ്യയിൽനിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഉപയോഗിച്ചാണ് രാസവളം നിർമിക്കുന്നത്. അതിനാൽ ഗൾഫ് മേഖലയിൽനിന്നുള്ള ഊർജവിതരണത്തിലെ തടസ്സങ്ങൾ വളംനിർമാണപ്രക്രിയയെ ബാധിക്കും. യൂറിയയുടെയും അമോണിയയുടെയും വില പല രാജ്യങ്ങളിലും 50 ശതമാനംവരെ ഉയർന്നു. പൊട്ടാഷ്, സൾഫർ പോലുള്ള മറ്റു രാസവളങ്ങളുടെ വിലയും ഉയർന്നിട്ടുണ്ട്. ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (IFPRI) റിപ്പോർട്ടനുസരിച്ച്, യൂറിയയുടെയും അമോണിയയുടെയും ഏറ്റവും വലിയ കയറ്റുമതിക്കാർ ഗൾഫ് രാജ്യങ്ങളാണ്.
കാർഷികരാഷ്ട്രമായ ഇന്ത്യക്ക് രാസവളങ്ങളുടെ ലഭ്യതക്കുറവ് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക. ലോകത്ത് രാസവളം ഉപയോഗഗൾഫ് മേഖലയിൽനിന്നുള്ള രാസവളം കയറ്റുമതിയുടെ പ്രധാന ഗുണഭോക്താവാണ് ഇന്ത്യ. കഴിഞ്ഞവർഷങ്ങളിൽ 1100 കോടി ഡോളറിന്റെ നൈട്രജൻ വളമാണ് ഗൾഫിൽനിന്നുമാത്രം ഇന്ത്യ ഇറക്കുമതി ചെയ്തത്. ആവശ്യത്തിന്റെ പകുതിയോളമാണിത്. ഇന്ത്യ ആകെ ഇറക്കുമതി ചെയ്യുന്ന യൂറിയയുടെ 75 ശതമാനവും ഗൾഫ് രാഷ്ട്രങ്ങളാണ് വിതരണം ചെയ്യുന്നത്. ത്തിൽ മുന്നിൽ ചൈനയാണ്. രണ്ടാംസ്ഥാനത്ത് ഇന്ത്യയും. വർഷംതോറും ഏകദേശം ആറുകോടി ടൺ രാസവളമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഫോസ്‌ഫെറ്റിക് വളങ്ങളുടെ 90 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇറക്കുമതിയിൽ ഭൂരിഭാഗവും പശ്ചിമേഷ്യയിൽനിന്നാണ്. പൊട്ടാഷ് പൂർണമായും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്.
ഗൾഫ് മേഖലയിൽനിന്നുള്ള രാസവളം കയറ്റുമതിയുടെ പ്രധാന ഗുണഭോക്താവാണ് ഇന്ത്യ. കഴിഞ്ഞവർഷങ്ങളിൽ 1100 കോടി ഡോളറിന്റെ നൈട്രജൻ വളമാണ് ഗൾഫിൽനിന്നുമാത്രം ഇന്ത്യ ഇറക്കുമതി ചെയ്തത്. ആവശ്യത്തിന്റെ പകുതിയോളമാണിത്. ഇന്ത്യ ആകെ ഇറക്കുമതി ചെയ്യുന്ന യൂറിയയുടെ 75 ശതമാനവും ഗൾഫ് രാഷ്ട്രങ്ങളാണ് വിതരണം ചെയ്യുന്നത്. വളം ഇറക്കുമതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യ, ഖത്തർ, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. മൊത്തം പൊട്ടാസ്യം, ഫോസ്‌ഫേറ്റ് ആവശ്യകതയുടെ ഏകദേശം 89 ശതമാനവും 28 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. രാജ്യത്ത് ഫോസ്‌ഫേറ്റിന്റെ കുറവുണ്ടെന്നും പൊട്ടാഷിന്റെ കരുതൽശേഖരമില്ലെന്നും കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞവർഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ ആഭ്യന്തരോൽപ്പാദനവും രാസവളം ഉപയോഗവും തമ്മിലുള്ള അന്തരം വർധിച്ചുവരികയാണ്. 2024–-25ൽ 329 ലക്ഷം ടൺ എൻപികെ വളങ്ങൾ ആവശ്യമായിവന്നപ്പോൾ 148 ലക്ഷം ടൺമാത്രമേ ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ചുള്ളൂ.
വളത്തിനുപുറമെ റോക്ക് ഫോസ്‌ഫേറ്റ്, ഫോസ്‌ഫോറിക് ആസിഡ്, പൊട്ടാഷ് തുടങ്ങിയ നിരവധി പ്രധാന അസംസ്കൃതവസ്തുക്കളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. നെല്ല്, ചോളം, പയർവർഗങ്ങൾ തുടങ്ങിയ ഖാരിഫ് വിളകൾക്കുള്ള ആദ്യഘട്ട ആവശ്യം നിറവേറ്റാനുള്ള വളശേഖരം മാത്രമേ രാജ്യത്തുള്ളൂ. ഇന്ത്യയിൽ പ്രകൃതിവാതകത്തിന്റെ ഏറ്റവും വലിയ ഉപയോക്താവ് രാസവളം നിർമാണശാലകളാണ്.
അമോണിയയും യൂറിയയും ഉൽപ്പാദിപ്പിക്കാൻ വാതകം ഉപയോഗിക്കുന്നതിനാൽ, രാജ്യത്തെ വാതക ഉപയോഗത്തിന്റെ ഏകദേശം 30–35 ശതമാനവും വളം മേഖലയിലാണെന്ന് സർക്കാർ കണക്കുകൾതന്നെ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ പ്രധാന വിതരണക്കാർ ഗൾഫ് രാഷ്ട്രങ്ങളാണെന്നിരിക്കെ, ഇവിടെയുണ്ടാകുന്ന സംഘർഷങ്ങളും ഹോർമുസിലുണ്ടാകുന്ന ഉപരോധങ്ങളും രാജ്യത്തെ ഗുരുതരമായി ബാധിക്കും. കുറഞ്ഞ കാലയളവിലേക്കാണ് വിതരണശൃംഖല മുറിയുന്നതെങ്കിലും അതുപോലും ഇന്ത്യയുടെ ഇറക്കുമതി ബിൽ വർധിപ്പിക്കും. ചരക്കുകൂലി വർധിക്കുമെന്നുമാത്രമല്ല, രാസവളം ക്ഷാമത്തിനും ഇത് ഇടയാക്കും. ഇപ്പോൾത്തന്നെ കേന്ദ്രസർക്കാർ വളം സബ്‌സിഡിക്കുള്ള തുക വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു ബജറ്റിലും വലിയതോതിലാണ് വളം സബ്‌സിഡി വിഹിതം വെട്ടിക്കുറച്ചത്. 2023–24 ബജറ്റിൽ 1.88 ലക്ഷം കോടി രൂപ നീക്കിവച്ചപ്പോൾ നടപ്പുസാന്പത്തികവർഷം 1.71 ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്. വളത്തിന്റെ ലഭ്യതക്കുറവ് കാർഷികോൽപ്പാദനം കുറയാൻ ഇടയാകും. ഇത് കർഷകർക്ക് ഇരുട്ടടിയാകുന്നതോടൊപ്പം ഭക്ഷ്യപ്രതിസന്ധിക്കും കാരണമാകും. ഖാരിഫ് സീസണിനുമുമ്പ് യൂറിയ, ഡിഎപി ക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് കർഷകർ. എന്നാൽ, ഭയപ്പെടേണ്ടതില്ലെന്നും നിലവിലെ പ്രതിസന്ധികൾ ഇപ്പോൾ ഇന്ത്യയെ ബാധിക്കില്ലെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്. റഷ്യ, ഇന്തോനേഷ്യ, മൊറോക്കൊ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാനും ശ്രമിക്കുന്നുണ്ട്.
ഇന്ത്യ, ബ്രസീൽ, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, തായ്‌ലൻഡ്, തുർക്കിയ, എത്യോപ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ കാർഷികോൽപ്പാദക രാജ്യങ്ങളെല്ലാം ഇറക്കുമതിവളത്തെ ആശ്രയിക്കുന്നു. ലോകത്തിലെ പ്രധാന അരി ഉൽപ്പാദക രാജ്യങ്ങളിലൊന്നായ വിയറ്റ്‌നാമിൽ രാസവളം ക്ഷാമം ബാധിച്ചുതുടങ്ങി. അരി കയറ്റുമതിക്കാരിൽ ഒന്നാംസ്ഥാനം വിയറ്റ്‌നാമിനാണ്.
450 ലക്ഷം ടണ്ണാണ് വിയറ്റ്‌നാമിന്റെ വാർഷിക നെല്ലുൽപ്പാദനം. വളം ലഭ്യത കുറഞ്ഞു, ഒപ്പം സമുദ്രമാർഗമുള്ള കയറ്റുമതിതടസ്സങ്ങൾ, ചരക്ക്–ഇൻഷുറൻസ് ചെലവുകളുടെ വർധന എന്നിവ കാർഷികമേഖലയെ ബാധിക്കുമെന്ന് വിയറ്റ്‌നാം സർക്കാർ വിലയിരുത്തി. വളത്തിന്റെ ലഭ്യതക്കുറവ് രാജ്യത്തിനകത്തെ നൈട്രജൻ, ഫോസ്‌ഫേറ്റ് വളങ്ങളുടെ വില കുത്തനെ ഉയർത്തുന്നു. 40 ശതമാനം വിലവർധനയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യക്കുള്ള മുന്നറിയിപ്പുകൂടിയാണ്.















