ad
Deshabhimani

'ഇനി ഇടപാടുകൾ അമേരിക്കയുമായി മാത്രം'; വെനിസ്വേലയിലെ എണ്ണക്കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി ട്രംപ്

Trump.jpg
വെബ് ഡെസ്ക്

Published on Jan 10, 2026, 08:14 AM | 1 min read

വാഷിംഗ്ടൺ: വെനിസ്വേലയിലെ എണ്ണ നിക്ഷേപം കൈകാര്യം ചെയ്യുന്ന ആഗോള എണ്ണക്കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനിസ്വേലൻ സർക്കാരുമായല്ല, മറിച്ച് അമേരിക്കൻ ഭരണകൂടവുമായാണ് കമ്പനികൾ നേരിട്ട് ഇടപഴകേണ്ടതെന്ന് ട്രംപ് പറഞ്ഞു.


വൈറ്റ് ഹൗസിൽ പ്രമുഖ എണ്ണക്കമ്പനികളുടെ സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രഖ്യാപനം. വെനിസ്വേലയുമായി ഒരു തരത്തിലുള്ള ഇടപാടുകളും വേണ്ടെന്നും എല്ലാ കാര്യങ്ങളും യുഎസ് ഗവൺമെന്റുമായി നേരിട്ട് സംസാരിക്കണമെന്നും ട്രംപ് പറഞ്ഞു.


വെനെസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വെനിസ്വേലയുടെ എണ്ണ വിൽപനയിൽ അനിശ്ചിതകാലത്തേക്ക് തങ്ങൾ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു.


വെനിസ്വേലയുടെ എണ്ണ സമ്പത്തിന്മേലുള്ള പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കാനാണ് ട്രംപിന്റെ ഈ അധിനിവേശം. എണ്ണ വിപണിയിൽ വെനിസ്വേലയുടെ സ്വാധീനം കുറയ്ക്കാനും അമേരിക്കയുടെ മേധാവിത്വം ഉറപ്പിക്കാനുമാണ് ട്രംപ് ലക്ഷ്യമിടുന്നത്.


ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് വെനിസ്വേല. അത് കൈക്കലാക്കാനുള്ള ട്രംപിന്റെ ഏകാധിപത്യനീക്കത്തിനെതിരെ ലോകത്താകമാനം പ്രതിഷേധം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home