ad
Deshabhimani

ഇറാൻ ലക്ഷ്യമാക്കി വീണ്ടും യുഎസ്‌ പടക്കപ്പൽ

uss jerald for

വീഡിയോ സ്ക്രീന്‍ഷോട്ട്

വെബ് ഡെസ്ക്

Published on Feb 14, 2026, 07:30 AM | 1 min read

വാഷിങ്‌ടൺ : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധഭീതിക്കിടെ ആശങ്കവർധിപ്പിച്ച്‌ രണ്ടാം പടക്കപ്പൽ അയച്ച്‌ യുഎസ്‌. കരീബിയനിൽ തമ്പടിച്ചിരുന്ന യുഎസ്‌എസ്‌ ജെറാൾഡ്‌ ആർ ഫോർഡും അകമ്പടി കപ്പലും ഇറാനെ ലക്ഷ്യമാക്കി പുറപ്പെട്ടതായി ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തു. മിഡിൽ ഈസ്റ്റിലേക്ക് വിമാനവാഹിനിക്കപ്പൽ എത്തിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുമ്പ് വ്യക്തമാക്കിയിരുന്നു.


നിലവിൽ യുഎസ്‌എസ്‌ എബ്രഹാം ലിങ്കൺ എന്ന പടക്കപ്പൽ വൻ സൈനിക സന്നാഹവുമായി രംഗത്തുണ്ട്‌. രണ്ടാം പടക്കപ്പൽ ക‍ൂടിയായതോടെ മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാവുകയാണ്. യുഎസ്‌– ഇറാൻ കരാറുണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പറഞ്ഞു.


ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ കരീബിയൻ കടലിൽ നിന്നാണ് പശ്ചിമേഷ്യയിലേക്ക് അയച്ചത്. ഇറാനുമായുള്ള അടുത്ത ചർച്ച ജനീവയിൽ നടക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് അടുത്ത യുദ്ധക്കപ്പലും ഇറാനിലേക്ക് അയച്ചത്. കഴിഞ്ഞ ആഴ്ച ഹോർമുസ് കടലിടുക്കിൽ യുഎസ് പതാകയുള്ള കപ്പൽ ഇറാൻ തടയാൻ ശ്രമിച്ചിരുന്നു. പിന്നാലെ യുഎസ്‌എസ്‌ എബ്രഹാം ലിങ്കണിനടുത്തെത്തിയ ഒരു ഇറാനിയൻ ഡ്രോൺ വെടിവച്ചുവീഴ്ത്തിയതായി സൈന്യം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home