ad
Deshabhimani

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; വയോധികൻ അറസ്റ്റിൽ

jail new

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 13, 2026, 06:51 PM | 1 min read

കോഴിക്കോട് : ബാലുശേരിയിൽ ഭിന്നശേഷിക്കാരിയായ 19 കാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. കുറുമ്പൊയിൽ മണ്ടോത്തുമൂലയിൽ കേളൻ (77)നെയാണ് ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നന്മണ്ട പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്തൃപിതാവു കൂടിയാണ് പ്രതി. കഴിഞ്ഞദിവസം ബഡ്സ് സ്‌കൂളിലെ ബസ്സിൽ വന്നിറങ്ങിയ പെൺകുട്ടി വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. ഇതിനിടയിലാണ് അതുവഴിവന്ന കേളൻ പെൺകുട്ടിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി ഉപദ്രവിച്ചത്. ബാലുശേരി പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home