നിപാ-കൊവിഡ് കാലത്ത് മികച്ച പ്രതിരോധ പ്രവർത്തനം; ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ കെകെ ശൈലജ

കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ ഭീതിയടക്കമുള്ള പകർച്ച വ്യാധികൾ നിലനിൽക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ റീനയെ സ്ഥലം മാറ്റിയതിനെതിരെ മുൻ ആരോഗ്യമന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ കെ ശൈലജ. മുൻപ് സംസ്ഥാനം നിപ, കൊവിഡ് പ്രതിസന്ധികളെ നേരിട്ടപ്പോൾ മികച്ച പ്രതിരോധ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഡോ. കെ റീനയെന്നും അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ അവരെ മാറ്റരുതായിരുന്നുവെന്നും ശൈലജ പ്രതികരിച്ചു.
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശൈലജ. കോഴിക്കോട് നിപാ പ്രതിരോധ പ്രവർത്തനങ്ങൾ നിലവിലെ ആരോഗ്യമന്ത്രി നേരിട്ടെത്തി ഏകോപിപ്പിക്കേണ്ടതായിരുന്നുവെന്നും ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളെക്കൂടി പങ്കാളികളാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതികരണവുമായി ഡോ. റീനയും രംഗത്ത് വന്നു. ആരോഗ്യവകുപ്പിന്റെ നടപടി ഞെട്ടിച്ചുവെന്ന് റീന പറഞ്ഞു. വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഒരു ഇടിവെട്ടിയാൽ ഉണ്ടാകുന്ന പോലെയാണ് തോന്നിയത്. ആരോഗ്യമന്ത്രി കെ മുരളീധരനെ വിളിച്ച് നിപാ പരിശോധനാ ഫലം സംബന്ധിച്ചു ചർച്ച ചെയ്ത് ഫോൺ വെച്ചതിന് തൊട്ടുപിന്നാലെ ആണ് ഉത്തരവിനെക്കുറിച്ച് വാർത്താ മാധ്യമങ്ങൾ വഴി അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.









0 comments