ജോർജുകുട്ടിയുടെ മൂന്നാംവരവ് ഇനി ഒടിടിയിൽ; റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനംചെയ്ത 'ദൃശ്യം 3' ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂൺ 18-ന് ഒടിടിയിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം എത്തും. ചിത്രം പ്രദർശനത്തിന് എത്തി നാല് ആഴ്ച പിന്നിടുമ്പോഴാണ് ഒടിടിയിലേയ്ക്ക് ദൃശ്യം എത്തുന്നത്. തീയേറ്റർ കളക്ഷന് പുറമേ, ഒടിടി- സാറ്റ്‌ലൈറ്റ് ബിസിനസ് ഉൾപ്പെടെ ചിത്രം 300 കോടി നേടിയിരുന്നു. റിലീസ് ചെയ്ത് 58 മണിക്കൂർ കൊണ്ടാണ് ചിത്രം 100 കോടി കളക്ഷൻ പിന്നിട്ടത്.
ഏഴുദിവസംകൊണ്ട് 200 കോടി ക്ലബ്ബിലും ചിത്രം കയറി. 2013-ലാണ് ദൃശ്യം പുറത്തിറങ്ങിയത്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത് 2021 ലുമാണ്. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തർ അനിൽ, അൻസിബ തുടങ്ങിയവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു. പെൻസ്റ്റുഡിയോസും പനോരമ സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിച്ച ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചത്.










0 comments