ad
Deshabhimani

പശ്ചിമേഷ്യയിൽ സംഘർ​ഷം; ​ഖാ‌ർ​ഗ് ദ്വീപിന് നേരെ ആക്രമണം തുടരുമെന്ന് ട്രംപ്

kharg island

ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ്

വെബ് ഡെസ്ക്

Published on Mar 15, 2026, 07:40 AM | 1 min read

തെഹ്റാൻ : ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ കൂടുതൽ സൈനിക നീക്കങ്ങൾ നടത്തുമെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സ്വാധീനം കുറയ്ക്കുന്നതിനായി സഖ്യകക്ഷികൾ സജീവമായി ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു.


യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെയുള്ള കടന്നാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവന. അതേസമയം മാർച്ച് 14ന് ശനിയാഴ്ച തെഹ്‌റാനിൽ നടത്തിയ ആക്രമണത്തിൽ ഇറാനിലെ രണ്ട് മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.


യുഎസ് - ഇസ്രായേൽ സഖ്യം ഇറാന്റെ ഊർജ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ മേഖലയിലെ അമേരിക്കൻ കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകി. ഖാർഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ യുഎഇയിലെ രണ്ട് സൈനിക താവളങ്ങളിൽ നിന്ന് വിക്ഷേപിച്ച ഹ്രസ്വദൂര റോക്കറ്റുകളാണ് ഉപയോഗിച്ചത്. അതിലൊന്ന് ദുബായിക്ക് അടുത്താണെന്നും ഇറാൻ വിദേശകാര്യ മന്ത്രി വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home