Deshabhimani

യുദ്ധക്കൊതിയിൽ വീണ്ടും ട്രംപ്; ഇറാനെതിരെ ഏറ്റവും വലിയ നോൺ-ന്യൂക്ലിയർ ബോംബ് പ്രയോ​ഗിക്കാൻ നീക്കം

Trump
വെബ് ഡെസ്ക്

Published on Oct 15, 2026, 10:37 PM | 1 min read

വാഷിങ്‌ടൺ: യുദ്ധക്കൊതി തീരാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ തങ്ങളുടെ വൻശേഖരത്തിലെ ഏറ്റവും വലിയ നോൺ-ന്യൂക്ലിയർ ബോംബ് പ്രയോഗിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ യുഎസ് സൈന്യം തയ്യാറാക്കുന്നതായി റിപ്പോർട്ട്. യുഎസ് നീക്കത്തിന് മുന്നിൽ വഴങ്ങില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ പോരാട്ടം തുടരുമെന്നും ഇറാനും വ്യക്തമാക്കി.


Mother of all bombs എന്ന് വിളിക്കപ്പെടുന്ന, 21,600 പൗണ്ട് ഭാരമുള്ള GBU-43/B മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് ബോംബ് ഉപയോഗിക്കാനാണ് അമേരിക്കയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. നിമിഷനേരം കൊണ്ട് ഒരു വലിയ ഭാ​ഗത്തെ തകർത്തുകളയാൻ ശേഷിയുള്ളതാണ് ഇത്തരം ബോംബുകൾ. മുമ്പ് 2017-ൽ അഫ്ഗാനിസ്ഥാനിലാണ് അമേരിക്ക ഈ ബോംബ് ഉപയോഗിച്ചത്.


യുഎസ് ആക്രമണ സാധ്യത മുന്നിൽ കണ്ട് തങ്ങളുടെ പ്രധാന കേന്ദ്രങ്ങൾക്ക് ചുറ്റും പ്രതിരോധം ശക്തമാക്കിയതായി ഇറാൻ വ്യക്തമാക്കി. സൈനികശേഷിയും നയതന്ത്ര ചർച്ചകളും പ്രാദേശിക സ്വാധീനവും ഒരുപോലെ ഉപയോഗിച്ച് അമേരിക്കയെ പ്രതിരോധിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പറഞ്ഞു.


അമേരിക്കൻ ഉപരോധവും നാവിക ഉപരോധവും അവസാനിപ്പിക്കുക, മേഖലയിൽ നിന്ന് യുഎസ് സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. അതേസമയം നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ പുതിയ സൈനിക ആക്രമണത്തിന് ഉത്തരവിടില്ലെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home