Deshabhimani

'സ്‌ക്രീനിൽ കണ്ട് ആരാധിച്ച താരത്തിനൊപ്പം അഭിനയിക്കാൻ അവസരം'; സന്തോഷം പങ്കുവെച്ച് കോട്ടയം നസീർ

jailer

രജനികാന്ത്, കോട്ടയം നസീർ (ഇടത്) ജയിലർ സിനിമയിൽ കോട്ടയം നസീറിന്റെ ക്യാരക്റ്റർ പോസ്റ്റർ (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Oct 15, 2026, 10:56 PM | 1 min read

തിരുവനന്തപുരം : രജനീകാന്തിനൊപ്പം ‘ജയിലർ 2’ൽ അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് നടൻ കോട്ടയം നസീർ. വർഷങ്ങൾക്കുമുമ്പ് സ്‌ക്രീനിൽ കണ്ട് ആരാധിച്ച താരത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ആഹ്ലാദമാണ് നസീർ പങ്കുവെച്ചത്.


ചിത്രത്തിന്റെ ലൊക്കേഷനിൽ രജനീകാന്തിനെ പരിചയപ്പെട്ട അനുഭവവും താരം വൈകാരികമായി ഓർത്തെടുത്തു. രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ വ്യാഴാഴ്ച (ഇന്ന്) തിയേറ്ററുകളിലെത്തി.


അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. മോഹൻലാലും ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുണ്ട്. കേരളത്തിൽ 800-ലേറെ സ്‌ക്രീനുകളിലാണ് ചിത്രം ആദ്യദിവസം റിലീസ് ചെയ്തത്.


കോട്ടയം നസീറിന്റെ കുറിപ്പ്:


ഒരു കഥ സൊല്ലട്ടുമാ

വർഷങ്ങൾക്ക് മുൻപ്. കറുകച്ചാലിലെ ഓല മേഞ്ഞ " മോഡേൺ "സിനിമ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളിൽ. എത്രയോ ചുവരുകളിൽ ഈ" സ്റ്റൈൽ മന്നന്റെ "എത്രയെത്ര സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ


ആ സ്റ്റൈലുകൾ അനുകരിച്ചു. ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച "ചിത്രങ്ങൾ "അടങ്ങിയ "ART OF MY HEART "എന്ന ബുക്ക്‌ "ജയിലർ 2"വിന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ, ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്കു പോസ് ചെയ്തപ്പോൾ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല.


മനസ്സിൽ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു, ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി.

അല്ലെങ്കിലും "പടച്ചവന്റെ തിരക്കഥ"അത് വല്ലാത്ത ഒരു "തിരക്കഥയാ".





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home