Deshabhimani

മൂലത്തറ ആൾക്കൂട്ട കൊലപാതകം: അഞ്ച് ദിവസം പിന്നിട്ടിട്ടും മരിച്ചയാളെ തിരിച്ചറിയാനാവാതെ പൊലീസ്

kill1
വെബ് ഡെസ്ക്

Published on Oct 15, 2026, 09:44 PM | 1 min read

ചിറ്റൂർ: മൂലത്തറയിലെ ആൾക്കൂട്ടക്കൊലപാതകത്തിൽ മരിച്ചയാളെ അഞ്ച് ദിവസം പിന്നിട്ടിട്ടും തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൻ്റെ തുടക്കം മുതൽ അടിമുടി ദുരൂഹത നിലനിർത്തുന്ന പൊലീസിൻ്റെ നടപടിയിൽ വലിയ വിമർശനവും ഉയർന്നിട്ടുണ്ട്.ഒരാഴ്ച മുൻപ് മീനാക്ഷിപുരം ഭാഗത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാൾ എന്നല്ലാതെ മറ്റൊന്നും പൊലീസിന് അറിയില്ല. ഇയാളെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല.


ഇതിനായി തമിഴ്നാട്ടിലെ ആനമല പൊലീസിൻ്റെ സഹായവും നേടിയിട്ടുണ്ട്. ഞായറാഴ്ചയാണ് മൂലത്തറ റെഗുലേറ്ററിന് സമീപം ഏകദേശം 40 വയസ് തോന്നിക്കുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളായതിനാൽ കേസിന്റെ തുടക്കത്തിൽ വലിയ അലംഭാവമാണ്‌ പൊലീസ്‌ വരുത്തിയത്‌. ഇത്‌ തെളിവ്‌ ശേഖരണത്തെ ബാധിച്ചു.പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് അതിക്രൂര മർദ്ദനമാണ് മരണകാരണമെന്ന് വ്യക്തമായത്. പിന്നീടാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതു തന്നെ. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന അഞ്ജാതനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന് വരുത്തി തീർക്കാനായിരുന്നു തുടക്കത്തിൽ ശ്രമിച്ചത്.


ഒപ്പം പൊലീസിൻ്റെ മുഖം രക്ഷിക്കുന്നതിനായി ആൾക്കൂട്ട കൊലപാതകം അല്ലെന്ന് വരുത്തി തീർക്കാനും പൊലീസ് കിണഞ്ഞു ശ്രമിച്ചു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം മാധ്യമങ്ങളിൽ നിന്നും പൊലീസുകാരെ അകറ്റി നിർത്താൻ ഡിവൈഎസ്പി നിർദ്ദേശം നൽകിയതും ദുരൂഹത വർധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home