ad
Deshabhimani

യുഎസ് സൈനിക വിമാനം ഇറാഖിൽ തകർന്നുവീണു; യുദ്ധത്തിന് ശേഷം നഷ്ടമാകുന്ന നാലാമത്തെ വിമാനം

US Air Force KC-135

Photo Credit: X/@CENTCOM

വെബ് ഡെസ്ക്

Published on Mar 13, 2026, 06:46 AM | 1 min read

ബാ​ഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ഇറാഖിന്റെ പടിഞ്ഞാറൻ മേഖലയിൽ കെസി-135 ഏരിയൽ റീഫ്യൂവലിംഗ് വിമാനം തകർന്നു വീണതായി വ്യാഴാഴ്ച യുഎസ് സൈന്യം അറിയിച്ചു. എന്നാല്‍, വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അനുകൂല സായുധ സംഘങ്ങൾ അവകാശപ്പെട്ടു.


"ഒരു വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു, രണ്ടാമത്തേത് സുരക്ഷിതമായി ലാൻഡ് ചെയ്തു. ശത്രുക്കളുടെ ആക്രമണം മൂലമോ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റോ അല്ല ഈ അപകടം സംഭവിച്ചത്,"- മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനയുടെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.





കുവൈത്തിന് മുകളിൽ വെച്ച് സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മൂന്ന് എഫ്-15 വിമാനങ്ങൾ തകർന്നതിന് ശേഷം, പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ അമേരിക്കയ്ക്ക് നഷ്ടമാകുന്ന നാലാമത്തെ സൈനിക വിമാനമാണ് കെസി-135.


60 വർഷത്തിലേറെയായി സേവനത്തിലുള്ള കെസി-135 വിമാനങ്ങളിൽ സാധാരണയായി പൈലറ്റ്, കോ-പൈലറ്റ്, ഇന്ധനം നിറയ്ക്കുന്ന സംവിധാനം നിയന്ത്രിക്കുന്നയാൾ എന്നിങ്ങനെ മൂന്ന് ക്രൂ അംഗങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ചില പ്രത്യേക ദൗത്യങ്ങളിൽ ഒരു നാവിഗേറ്റർ കൂടി ഉണ്ടാകാറുണ്ട്. ഈ വിമാനത്തിന് 37 യാത്രക്കാരെ വരെ വഹിക്കാനുള്ള ശേഷിയുമുണ്ട്.





ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രയേലിനൊപ്പം ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ, കുവൈത്ത് സൈന്യം അബദ്ധത്തിൽ മൂന്ന് അമേരിക്കൻ എഫ്-15ഇ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു. എന്നാൽ അതിലുണ്ടായിരുന്ന ആറ് ക്രൂ അംഗങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിയൻ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്താണ് ആ അപകടം സംഭവിച്ചതെന്ന് സൈനിക വൃത്തങ്ങൾ അന്ന് വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home