Deshabhimani

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി, റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിൽ ഡെമോക്രാറ്റുകളുടെ കുതിപ്പ്

US Midterm Election

Reuters Photo

വെബ് ഡെസ്ക്

Published on Nov 04, 2026, 08:00 AM | 1 min read

വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലേയ്ക്കും സെനറ്റിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യ ഫല സൂചനകൾ ഡെമോക്രാറ്റുകൾക്കൊപ്പം നിൽക്കുന്നത്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർടിയുടെ കുത്തകയായ സീറ്റുകൾ പോലും നഷ്ടപ്പെടുന്നുവെന്നാണ് ഫലം നൽകുന്ന സൂചന. ഇത് ട്രംപിനു മേൽ ഏൽക്കുന്ന കനത്ത പ്രഹരമാവുകയാണ്. സെനറ്റിൽ ഇതിനോടകം 9 സീറ്റുകളിൽ ഡെമോക്രാറ്റിക് പാർടി വിജയം ഉറപ്പിച്ചു.


സെനറ്റിൽ 100 സീറ്റുകളിൽ 35 സീറ്റുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഫലസൂചനകൾ ഡെമോക്രാറ്റുകൾക്ക് ഒപ്പം നിൽക്കുന്നത് ട്രംപിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. എക്സിറ്റ് പോളുകളും ട്രംപിന് അനുകൂലമായിരുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങളേക്കാൾ വലിയ തിരിച്ചടി ട്രംപ് നേരിടുമെന്നാണ് പുറത്തുവരുന്ന ഫലങ്ങൾ നൽകുന്ന സൂചന.


ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റ് കുതിപ്പാണ്. 45 സീറ്റുകളിൽ ഡെമോക്രാറ്റുകൾ മുന്നേറുമ്പോൾ 21 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർടിക്ക് ഒപ്പം നിൽക്കുന്നത്. ‌ട്രംപിന്റെ അടിസ്ഥാന വോട്ടുകളിൽ പോലും വലിയ വിള്ളലുണ്ടായി. റിപ്പബ്ലിക്കൻ പാർടിയുടെ ശക്തി കേന്ദ്രങ്ങളിലും തുടക്കം മുതൽ ഡെമോക്രാറ്റ് മുന്നേറ്റമാണ്. അമേരിക്കൻ പ്രസിഡന്റ് എടുക്കുന്ന ഏത് തീരുമാനങ്ങളും സെനറ്റ് കൂടി അം​ഗീകരിച്ചു പാസാക്കണം. ആ സെനറ്റിന്റെ ആധിപത്യം ട്രംപിന് നഷ്ടപ്പെടുമോ എന്നാണ് ലോകം ഇന്ന് ഉറ്റുനോക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home