Deshabhimani

ഇടക്കാല തെരഞ്ഞെടുപ്പ്‌: അമേരിക്ക ഇന്ന് വിധിയെഴും; ട്രംപിന് നിർണായകം

Donald Trump
വെബ് ഡെസ്ക്

Published on Nov 03, 2026, 06:14 AM | 1 min read

വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഭരണത്തിന്റെ ഹിതപരിശോധനയായിമാറുന്ന ഇടക്കാല തെരഞ്ഞെടുപ്പിനായ് അമേരിക്കജനത ബൂത്തുകളിലേക്ക്. 21 കോടി വോട്ടർമാർ വിധിയെഴുതുന്ന വോട്ടെടുപ്പിന്റെ ഫലം ട്രംപ് ഭരണകൂടത്തിന് നിർണായകമാകും. ചൊവ്വാഴ്ച വൈകിട്ട്‌ ഇന്ത്യൻ സമയം 4.30ന്‌ ആരംഭിക്കുന്ന വോട്ടെടുപ്പ്‌ ബുധൻ രാവിലെ 11.30യോടുകൂടി അവസാനിക്കും.


പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധവും സൃഷ്ടിച്ച കടുത്ത ജീവിതച്ചെലവ് പ്രതിസന്ധി റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദേശീയ സർവേകളിൽ ഡെമോക്രാറ്റുകൾ 51.5 ശതമാനം പിന്തുണയുമായി ബഹുദൂരം മുന്നിലാണ്. റിപ്പബ്ലിക്കൻമാർക്ക് 43.1 ശതമാനം പിന്തുണ മാത്രമാണുള്ളത്.


തപാൽ വോട്ടെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. ആകെ രജിസ്റ്റർ ചെയ്ത 21 കോടി വോട്ടർമാരിൽ 5.3 കോടിയിലധികം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. ഇതിൽ 2.9 കോടി പേർ നേരിട്ടും 2.3 കോടി പേർ തപാൽ ബാലറ്റിലൂടെയുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. തപാൽ വോട്ടുകൾ തടയാൻ ട്രംപ് നടത്തിയ നീക്കങ്ങൾ യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു.


അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഭരണത്തിൽ തുടരുന്ന പ്രസഡന്റിന്റെ പാര്‍ടി ജനവിധി എളുപ്പം മറികടക്കുന്നത് പതിവല്ല. 1978 ന് ശേഷം രണ്ടുതവണ മാത്രമാണ് ഭരണകക്ഷി ജനപ്രതിനിധി സഭയിൽ സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുള്ളത്. ഇത് 1998, 2002 വര്‍ഷങ്ങളിൽ മാത്രമായിരുന്നു.പൊതു വോട്ടിംഗ് സർവേകളിൽ ഡെമോക്രാറ്റിക് പാർട്ടി 51% റിപ്പബ്ലിക്കൻ 42% എന്ന തോതിൽ വലിയ മുന്നേറ്റം പ്രവചിക്കപ്പെടുന്നു. എന്നാൽ 2020-ൽ റിപ്പബ്ലിക്കൻ പിന്തുണ കണക്കാക്കുന്നതിലുണ്ടായ പിഴവുകൾ മുൻ നിര്‍ത്തി പ്രവചനങ്ങളെ തള്ളിക്കളയുന്നവരും ഉണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home