Deshabhimani

തിരുവനന്തപുരത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

ELECTRIC SHOCK
വെബ് ഡെസ്ക്

Published on Nov 03, 2026, 07:25 AM | 1 min read

പാറശാല: വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാറശാല പവതിയാൻവിള ആശാരിവിളവീട്ടിൽ അഭിനവാണ്‌ (14) മരിച്ചത്. തിങ്കൾ രാത്രി 7.30നാണ് സംഭവം. ചെങ്കൽ തോട്ടിൻകരയ്ക്കുസമീപമുള്ള മണ്ഡപത്തിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത കുട്ടിക്കാണ് അപകടം.


അലങ്കാരദീപത്തിന്റെ വയറിൽനിന്നാണ്‌ ഷോക്കേറ്റത്. പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാറശാല ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛൻ: അരുൺകുമാർ. അമ്മ: ഷിബ. സഹോദരി: അഭിനയ. പാറശാല പൊലീസ് കേസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home