Deshabhimani

എച്ച്പിസിഎൽ റിഫൈനറിയിൽ തീപിടിത്തം: ആളപായമില്ല; തീ പൂർണമായും അണച്ചു

hpcl
വെബ് ഡെസ്ക്

Published on Nov 03, 2026, 07:08 AM | 1 min read

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറിയിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രി 10 മണിയോടെ പിച്ച് ഇന്റർമീഡിയറ്റ് സ്റ്റോറേജ് ടാങ്കിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമോ ആർക്കും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.


മൽക്കാപുരം സർക്കിൾ ഇൻസ്‌പെക്ടർ ഇ നരസിംഹറാവുവും ആർഡിഒ ദിലീപ് ചക്രവർത്തിയും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എച്ച്പിസിഎല്ലിന്റെ ഫയർ ആൻഡ് സേഫ്റ്റി ടീമും ആന്ധ്രപ്രദേശ് ഫയർ സർവീസും ചേർന്ന് തീ പൂർണമായും നിയന്ത്രണവിധേയമാക്കി. ഒരു ചെറിയ സ്ഫോടനത്തെ തുടർന്നാണ് തീ പടർന്നതെന്ന് ആർഡിഒ പറഞ്ഞു.


അപകടത്തെക്കുറിച്ച് വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം അന്വേഷണം നടത്തുമെന്നും, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിഫൈനറിയിലെ മറ്റെല്ലാ യൂണിറ്റുകളും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും എച്ച്പിസിഎൽ ഔദ്യോഗികമായി അറിയിച്ചു.


എച്ച്പിസിഎൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ, റിഫൈനറിയിലെ മറ്റെല്ലാ പ്രൊഡക്ഷൻ യൂണിറ്റുകളും പൂർണ്ണമായും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഉന്നതതല സുരക്ഷാ മാനദണ്ഡങ്ങളും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങളും റിഫൈനറിയിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. മണിക്കൂറുകൾക്കുള്ളിൽ തന്നെ അന്തരീക്ഷം ശാന്തമാകുകയും റിഫൈനറിയുടെ പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home