സംഘർഷം ആറാം ദിനം; ട്രംപിന്റെ സൈനിക നീക്കത്തിന് സെനറ്റ് പിന്തുണ: ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു

ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ തകർന്ന പ്രദേശം
തെഹ്റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന കടന്നാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം ആറാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇറാനിലെ വിവിധ നഗരങ്ങളിൽ ലക്ഷ്യമിട്ട് നടത്തുന്ന വ്യോമാക്രമണങ്ങളിൽ ആശുപത്രികളും സ്കൂളുകളും പാർപ്പിട മേഖലകളും തകർക്കപ്പെട്ടു. ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,045 കടന്നതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് സൈന്യം ടോർപ്പിഡോ ആക്രമണം നടത്തി. ഈ അപകടത്തിൽ 87 പേർ കൊല്ലപ്പെടുകയും 32 പേരെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം എന്നാണ് അവകാശവാദം. സുരക്ഷാ കാരണങ്ങളാൽ തെക്കൻ ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളോട് കൂട്ടമായി ഒഴിഞ്ഞുപോരാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു.
അന്താരാഷ്ട്ര തലത്തിൽ സംഗർഷം വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. തുർക്കി വ്യോമാതിർത്തിക്കുള്ളിൽ വച്ച് ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ നാറ്റോ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. അമേരിക്കൻ സെനറ്റിൽ ഇറാനെതിരായ സൈനിക നീക്കത്തിന് അനുകൂലമായ നിലപാടാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ലഭിച്ചിരിക്കുന്നത്. സംഘർഷം ആഗോള വിപണിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അടച്ചുപൂട്ടിയതോടെ ലോകത്തെ എണ്ണ-വാതക വിതരണം പൂർണ്ണമായും സ്തംഭിച്ചു. ചരക്ക് കപ്പലുകൾ ഈ മേഖല ഒഴിവാക്കി യാത്ര തുടരുകയാണ്.
ഇറാഖ് അതിർത്തിയിലെ ഭീകര പ്രസ്ഥാനങ്ങൾക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. കുർദിഷ് സേനയ്ക്ക് അമേരിക്ക ആയുധം നൽകുന്നു എന്ന റിപ്പോർട്ടുകൾ മേഖലയെ കൂടുതൽ ആശങ്കയിലാക്കുന്നു.
ഗൾഫ് രാജ്യങ്ങൾക്ക് ഇറ്റലി വ്യോമ പ്രതിരോധ സഹായം നൽകുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി
തെക്കൻ ലെബനനിൽ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു
ഖത്തറിലും ബഹ്‌റൈനിലും സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്
ഇറാനിലെ 105 ജനവാസ മേഖലകളിൽ അമേരിക്ക- ഇസ്രയേൽ സഖ്യം ഇതുവരെ ആക്രമണം നടത്തിയതായി റെഡ് ക്രസന്റ്
തെക്കൻ ഇസ്രയേലിൽ ഡ്രോൺ ആക്രമണ മുന്നറിയിപ്പ്
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാന്റെ വിവിധ ഭാഗങ്ങളിലെ ജല, വൈദ്യുതി വിതരണ സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും വിതരണം തടസപ്പെട്ടതായും ഊർജ്ജ മന്ത്രി അബ്ബാസ് അലിയാബാദി
ഹമേദാൻ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഇസ്രയേലി ഡ്രോൺ ഇറാൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടു
തെഹ്‌റാനിലും കരാജിലും സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട്
പശ്ചിമേഷ്യയിലേക്ക് സൈന്യത്തെ അയച്ചതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്
ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ
തെക്കൻ ലെബനനിൽ നിന്ന് താമസക്കാരെ കുടിയൊഴിപ്പിക്കുമെന്ന് വീണ്ടും ഭീഷണി മുഴക്കി ഇസ്രയേൽ സൈന്യം
തുർക്കിയിലേക്ക് മിസൈൽ വിക്ഷേപിച്ചെന്ന വാർത്ത ഇറാൻ നിഷേധിച്ചു
ലെബനീസ് സ്റ്റേറ്റ് മീഡിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
സൈപ്രസിലെ പ്രതിരോധം ശക്തിപ്പെടുത്താൻ സൈനിക സഹായം അയച്ച് യൂറോപ്യൻ യൂണിയൻ
വടക്കൻ ലെബനനിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേലി ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം
തെക്കൻ ലെബനനിലുണ്ടായ ഇസ്രയേലി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
തെഹ്റാനിൽ നിരവധിയിടങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്
സൗദിയിൽ ഡ്രോൺ ആക്രമണം.
അൽ-ഖർജ് ഗവർണറേറ്റിന് കിഴക്ക് മൂന്ന് ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം
ഇറാനിലെ സനന്ദജിൽ ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്
ദോഹയിലെ യുഎസ് എംബസിക്ക് സമീപമുള്ള വീടുകളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുകയാണെന്ന് ഖത്തർ
കുവൈത്തിന് സമീപം എണ്ണ ടാങ്കറിന് സമീപം സ്ഫോടനം നടന്നതായി യുകെഎംടിഒ
ബെയ്‌റൂട്ടിലെ വിമാനത്താവള ഹൈവേയിൽ വാഹനങ്ങൾക്ക് നേരെയുണ്ടായ രണ്ട് ഇസ്രയേലി ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം.
ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ പുതിയ റൗണ്ട് മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം പറയുന്നു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് യുഎസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുമായി ഫോൺ സംഭാഷണം നടത്തി.
ഇറാനുമായുള്ള സംഘർഷത്തിൽ ഇസ്രയേലും യുഎസും 'ചരിത്രപരമായ നേട്ടങ്ങൾ' കൈവരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവ്









0 comments