പ്രഹരം പലവഴി: ഇറാനെതിരായ യുദ്ധം അമേരിക്കയ്ക്ക് സമ്മാനിച്ചത്

ശക്തരായ രാജ്യം അങ്ങനെ അല്ലാത്തവയ്ക്കുമേൽ പല കാരണങ്ങൾ പറഞ്ഞ് വലിയ പ്രഹരമേൽപ്പിക്കാറുണ്ട്. ചിലപ്പോഴൊക്കെ ചില രാജ്യങ്ങൾ അത്തരം ആക്രമണത്തെ പ്രതിരോധിക്കാറുമുണ്ട്. ക്യൂബൻ ബറ്റിസ്റ്റ പട്ടാളത്തെ ഫിദേൽ കാസ്ട്രോയുടെ ഗറില്ലാ സേന അടിയറവ് പറയിച്ച പോലെ, വിയറ്റ്നാം യുദ്ധത്തിൽ യുഎസ് പരാജയപ്പെട്ടത് പോലെ..അങ്ങനെ ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. എന്നാൽ തികച്ചും വേറിട്ട ഒരു സംഘർഷത്തിന്റെ നാളുകളെ സംബന്ധിച്ചാണ് ഇറാനെതിരായ ഇസ്രയേൽ- യുഎസ് സംഘര്‍ഷത്തിന് പറയാനുള്ളത്. അമേരിക്ക എന്ന സൂപ്പർ പവർ രാജ്യം ഇറാനെന്ന പശ്ചിമേഷ്യൻ രാജ്യത്തെ ഒരാഴ്ചക്കുള്ളിൽ വീഴ്ത്താമെന്ന് സ്വപ്നം കാണുകയും എന്നാൽ യുഎസ് ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലേക്കെത്തിച്ചേരുകയും ചെയ്ത യുഎസ് -ഇറാൻ യുദ്ധം 21-ാം നൂറ്റാണ്ടിലെ രാജ്യങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങളുടെ ചരിത്രത്തിൽ തന്നെ തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും. നാണക്കേടിന്റെ പടുകുഴിയിലേക്കാണ് അമേരിക്ക എന്ന സാമ്രാജ്യത്വ ശക്തിയെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് എത്തിച്ചിരിക്കുന്നത് എന്നും കാണാൻ ബുദ്ധമുട്ടുണ്ടാകില്ല.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി ആരംഭിച്ച യുദ്ധം രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവയ്‌ക്കുന്ന കാര്യം യുദ്ധം തുടങ്ങി 39–-ാംദിവസമാണ് യുഎസും ഇറാനും സ്ഥിരീകരിച്ചത്. എന്നാൽ, എപ്പോഴുമെന്നപോലെ ഇസ്രയേൽ ഈ സമാധാന നീക്കത്തിനുമേൽ കരിനിഴൽ വീഴ്‌ത്തിക്കൊണ്ട് ഇറാൻ പിന്തുണയുള്ള ഹിസ്‌ബുള്ളകളെ ലക്ഷ്യമിട്ട് ലെബനണിനുനേരെ ആക്രമണം കടുപ്പിച്ചു. സമാധാന നീക്കങ്ങൾ തുടരവെ 2025ൽ ഇതേ ഇസ്രയേലാണ് ഏകപക്ഷീയമായി ഇറാനെ ആക്രമിച്ചതും 12 ദിനയുദ്ധത്തിന് തുടക്കമിട്ടതും. ഇപ്പോഴും സമാധാനപ്രതീക്ഷയെ തുടക്കത്തിലേ ഇല്ലാതാക്കാൻ ബെന്യമിൻ നെതന്യാഹു തയ്യാറായി.ഇറാന്റെ മിസൈൽശേഷി നശിപ്പിക്കലും നാവികശേഷിയും ആണവശേഷിയും ഇല്ലാതാക്കലും ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്‌ബുള്ളകളെയും യെമനിലെ ഹൂതികളെയും തകർക്കലും ട്രംപ് ലക്ഷ്യമായി പ്രഖ്യാപിച്ചു. എന്നാൽ, ഇതിൽ ഒന്നുപോലും നേടാൻ അമേരിക്കയ്‌ക്ക് കഴിഞ്ഞില്ല.
പശ്ചിമേഷ്യയിലെ അമേരിക്കയുടെ 19 സൈനികതാവളങ്ങളിൽ പകുതിയും ഇറാൻ ആക്രമണത്തിൽ പൂർണമായും തകർന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സെൻട്രൽ കമാൻഡ് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്തവിധം തകർത്തു. ഇറാൻ തീരത്തേക്ക് നീങ്ങിയ അമേരിക്കൻ പടക്കപ്പലുകളായ എബ്രഹാം ലിങ്കണും ജെറാൾഡ് ഫോർഡും ഗത്യന്തരമില്ലാതെ പിൻവാങ്ങി.യുഎസ് സൈനികരെ സൈനികതാവളങ്ങളിൽനിന്ന് ഹോട്ടലുകളിലേക്ക് മാറ്റിയപ്പോൾ അത്തരം ഹോട്ടലുകളും ഇറാൻ ലക്ഷ്യമാക്കിയതോടെ അവരെ യൂറോപ്പിലുള്ള സൈനികതാവളങ്ങളിലേക്ക് മാറ്റേണ്ടിവന്നു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും റഡാർ സംവിധാനങ്ങൾ തകർത്തതോടെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലാതായി. അതോടൊപ്പം അമേരിക്കയുടെ ബിസിനസ് സ്ഥാപനങ്ങളും ഇറാൻ ലക്ഷ്യമാക്കി. അമേരിക്കൻ സൈന്യം ഗൾഫ് രാഷ്ട്രങ്ങൾക്ക് നൽകുമെന്ന് പ്രതീക്ഷിച്ച സുരക്ഷാകവചം നൽകാനായില്ലെന്നുമാത്രമല്ല, അവരുടെ സുരക്ഷ അവതാളത്തിലാക്കുകയും ചെയ്തു. തുടർന്നായിരുന്നു ഹോർമുസ് ഭീഷണി. അതിന് ശേഷവും ഒന്നും സംഭവിച്ചില്ല. അതേസമയം യുദ്ധത്തിന്റെ ദുരന്തങ്ങൾ ട്രംപ് നിരന്തരം അനുഭവിക്കുകയുമുണ്ടായി. പാചക വാതക വിലവർധനവ് ,പണപ്പെരുപ്പം, ട്രംപിന്റെ ജനസമ്മതി തകരൽ എന്നിങ്ങനെയുള്ള വലിയ വെല്ലുവിളികളാണ് യുഎസ് പ്രസിഡന്റ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധം തുടങ്ങാനും യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ സമാധാനമുണ്ടാക്കാനുള്ള ശ്രമം തകർത്തതും ഇസ്രയേലായിരുന്നു. നാറ്റോ പോലും തകർച്ചയുടെ വക്കിലായി എന്നതാണ് ഈയുദ്ധത്തിന്റെ ഏററവും ശ്രദ്ധോയമായ പ്രത്യോകത. യുഎസിനെ സഹായിക്കാൻ അവരുമെത്തിയില്ല
അതേസമയം,യുദ്ധം മൂലമുണ്ടാകുന്ന ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളെ ട്രംപ് മനപൂർവ്വം തള്ളിക്കളയുന്ന പ്രവണതയാണ് കാണാറുള്ളത്. ആഗോളതലത്തിലാവശ്യമുള്ള ഇന്ധനം കപ്പലുകളിലെത്തുന്നതിന്റെ അഞ്ചിലൊന്ന് പോലും ഉപയോഗിക്കാൻ യുഎസിനാകുന്നില്ല എന്ന യാഥാർഥ്യം അവഗണിക്കാൻ ട്രംപിനാകില്ല. ഇതുവഴി ഊർജ വില വലിയ തോതിൽ കൂടുന്നതും ഇത് യുഎസ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നതും ട്രംപിന് കണ്ടില്ലെന്ന് നടിക്കാനാകില്ല.ഐഎംഎഫ് ആഗോള സാമ്പത്തിക പ്രശ്നത്തെ കുറിച്ച് സൂചിപ്പിച്ചതും ഇതിനൊപ്പം ചേർത്തുവായിക്കണം.ഇസ്രയേൽ എന്ന യുദ്ധക്കൊതി രാജ്യത്തോടൊപ്പം ചേരുകയും തുടർന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ നാണം കെട്ട അവസ്ഥയിലേക്ക് ട്രംപ് തരംതാഴുമ്പോൾ മറുവശത്ത് ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിക്കുകയും ഇറാൻ പരമോന്നത നേതാവിനേയും ഇറാൻ സ്കൂളിലെ 100 കണിന് കുഞ്ഞുങ്ങളേയും അമേരിക്ക കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിക്കാതെ നിലപാട് സ്വീകരിക്കുക വഴി ലോകത്തിന് മുന്നിൽ നയമില്ലാത്ത ഒരു രാജ്യം കൂടിയായി ഇന്ത്യ മാറുകയും ചെയ്യുകയായിരുന്നു
ുയ









0 comments