ad
Deshabhimani

വെനസ്വേലയുടെ എണ്ണ കയറ്റുമതിയിൽ പൂർണനിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്ക; ലോകവ്യാപകമായി പ്രതിഷേധങ്ങൾ

Venezuela.jpg
വെബ് ഡെസ്ക്

Published on Jan 08, 2026, 03:42 PM | 1 min read

വാഷിംഗ്‌ടൺ: ലോകവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ വകവയ്ക്കാതെ അമേരിക്ക. വെനസ്വേലയുടെ എണ്ണ കയറ്റുമതിയിൽ അനിശ്ചിതകാലത്തേക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അമേരിക്ക.


വെനസ്വേലൻ എണ്ണ വിപണനം ചെയ്യുന്നതും അതിന്റെ വരുമാനം നിയന്ത്രിക്കുന്നതും ഇനി അമേരിക്കൻ ഭരണകൂടമായിരിക്കും. അമേരിക്കൻ എനർജി സെക്രട്ടറി ക്രിസ് റൈറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.


നികോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ വെനസ്വേലയിലെ തകർന്നടിഞ്ഞ എണ്ണ പശ്ചാത്തല സൗകര്യങ്ങൾ പുനർനിർമ്മിക്കാനാണ് ഈ നടപടിയെന്നാണ് അമേരിക്കയുടെ വാദം.


എണ്ണവിൽപ്പനയിലൂടെ ലഭിക്കുന്ന തുക അമേരിക്കൻ ട്രഷറി അക്കൗണ്ടുകളിലാകും നിക്ഷേപിക്കുക. വെനസ്വേലയുടെ വിഭവങ്ങൾ വിറ്റ് ലഭിക്കുന്ന പണം വെനസ്വേലയിൽ തന്നെ വിനിയോഗിക്കുന്നത് തടയാനാണ് അമേരിക്കയുടെ ഈ നീക്കം.


ആദ്യഘട്ടത്തിൽ നിലവിൽ സംഭരിച്ചു വെച്ചിരിക്കുന്ന 50 മില്യൺ ബാരൽ എണ്ണ വിറ്റ് ആ പണം അമേരിക്ക കൈവശപ്പെടുത്തും. ഇതിന് ഏകദേശം 2.8 ബില്യൺ ഡോളർ വിപണി മൂല്യം വരും.


ഭാവിയിൽ വെനസ്വേലയിൽ നിന്നുള്ള എണ്ണ ഉൽപാദനവും വിപണനവും പൂർണ്ണമായും പിടിച്ചടക്കുക എണ്ണ ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഈ ഏകാധിപത്യപരവുമായ നീക്കം. റഷ്യൻ പതാക വഹിച്ച ടാങ്കറുകൾ ഉൾപ്പെടെ വെനസ്വേലയിൽ നിന്ന് പുറപ്പെട്ട നിരവധി കപ്പലുകൾ ഇതിനോടകം അമേരിക്കൻ സൈന്യം പിടിച്ചെടുത്തു.


വെനസ്വേലയുടെ പ്രകൃതിവിഭവങ്ങൾ തട്ടിയെടുക്കാനുള്ള അമേരിക്കയുടെ നടപടികൾക്കെതിരെ ഇപ്പോഴും ലോകവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. പല ലോകരാജ്യങ്ങളും വിഷയത്തിൽ അമേരിക്കക്കെതിരെ തിരിഞ്ഞിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home