ad
Deshabhimani

അമേരിക്കയിൽ ചരക്കുവിമാനം തകർന്നുവീണ് 15 മരണം

Plane crash.jpg
വെബ് ഡെസ്ക്

Published on May 20, 2026, 06:30 AM | 1 min read

വാഷിങ്‌ടൺ: അമേരിക്കയിൽ ചരക്കുവിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. വിമാനം തകരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് അതിന്റെ പ്രധാന എഞ്ചിനുകളിലൊന്ന് ശക്തമായ സ്ഫോടനത്തോടെ വേർപെട്ടുമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്‌.


വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിൻ ഭാഗം വൻ അഗ്നിഗോളമായി മാറി വിമാനത്തിൽ നിന്ന് വേർപെടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നുവീഴുകയായിരുന്നു.


തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും എഞ്ചിൻ ഭാഗങ്ങളും വിമാനത്താവളത്തിന്റെ പരിധിയിലും സമീപത്തെ വ്യാവസായിക മേഖലയിലുമായി ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം 15 പേരും അപകടസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.


സാങ്കേതിക തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ എഞ്ചിൻ വേർപെടാൻ ഇടയാക്കിയതെന്ന കാര്യത്തിൽ യുഎസ് വ്യോമയാന അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home