ad
Deshabhimani

യുഎസ്‌ യുദ്ധക്കപ്പൽ പശ്‌ചിമേഷ്യയിലേക്ക്‌

US warship
വെബ് ഡെസ്ക്

Published on Jun 17, 2025, 12:26 AM | 1 min read

വാഷിങ്‌ടൺ: ഇസ്രയേൽ–-ഇറാൻ സംഘർഷം കനക്കുന്നതിനിടെ യുഎസ്‌ നാവിക സേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ പശ്‌ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുന്നു. യുഎസ്‌എസ്‌ നിമിറ്റ്‌സ്‌ (സിവിഎൻ 68) കപ്പലാണ്‌ മലാക്ക കടലിടുക്കിലൂടെ ഇന്ത്യൻ മാഹസമുദ്രത്തിലേക്ക്‌ നീങ്ങുന്നത്‌.


ഇറാൻ–-ഇസ്രയേൽ സംഘർഷം നാലാം ദിവസത്തിലേക്ക്‌ കടക്കുകയും ഇസ്രയേൽ കടുത്ത തിരിച്ചടിക്ക്‌ തുടക്കമിട്ടതിനും പിന്നാലെയാണ്‌ യുഎസ്‌ യുദ്ധക്കപ്പലിന്റെ നീക്കം പുറത്തുവരുന്നത്‌. ജൂൺ 20ന്‌ വിയറ്റ്‌നാമിലെ ഡാ നാങ്ങിൽ കപ്പലിന്‌ സ്വീകരണം ഒരുക്കിയിരുന്നു. എന്നാൽ അടിയന്തര ഓപറേഷന്റെ ഭാഗമായി ഈ ചടങ്ങ്‌ റദ്ദാക്കിയതായി യു എസ്‌ സ്ഥിരീകരിച്ചു. 90 വിമാനം വഹിക്കാൻ ശേഷിയുള്ളതാണ്‌ ഈവിമാനവാഹിനിക്കപ്പൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home