ad
Deshabhimani

ചർച്ച ആവർത്തിച്ച് ട്രംപ്, നിഷേധിച്ച് തെഹ്റാൻ; ലക്ഷ്യം പൂർത്തിയാകും വരെ പോരാടും

ARAGCHI
വെബ് ഡെസ്ക്

Published on Mar 30, 2026, 04:57 PM | 2 min read

തെഹ്റാൻ: തെഹ്‌റാൻ ഇതുവരെ യുഎസുമായി നേരിട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ്. 'യുഎസ് ചർച്ചകൾക്ക് ആഗ്രഹിക്കുന്നുവെന്ന് ഇടനിലക്കാർ വഴി ഞങ്ങൾക്ക് ലഭിച്ച സന്ദേശങ്ങളാണ് ചർച്ച ചെയ്തത്, ”-ഇറാൻ അർധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർ‌ട്ട് ചെയ്തു .


"അമേരിക്കയിലെ എത്രപേർ യുഎസ് നയതന്ത്രത്തിന്റെ അവകാശവാദങ്ങളെ ഗൗരവമായി എടുക്കുന്നുവെന്ന് അത്ഭുതപ്പെടുകയാണ്! നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന മറുവശത്ത് നിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ ചുമതല വ്യക്തമാണ്." "തുടക്കം മുതൽ തന്നെ ഇറാൻ നിലപാട് വ്യക്തമാക്കിയിരുന്നു, ഞങ്ങൾ പരിഗണിക്കുന്ന ചട്ടക്കൂട് എന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഞങ്ങൾക്ക് ലഭിച്ചത് അമിതവും യുക്തിരഹിതവുമായ അഭ്യർഥനകളാണ്. പാകിസ്ഥാന്റെ യോഗങ്ങൾ അവർ സ്വയം സ്ഥാപിച്ച ഒരു ചട്ടക്കൂടാണ്, ഞങ്ങൾ അതിൽ പങ്കെടുത്തില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മേഖലയിലെ രാജ്യങ്ങൾ ആശങ്കപ്പെടുന്നത്. നല്ലതാണ്, പക്ഷേ യുദ്ധം ആരംഭിച്ചത് ഏത് പക്ഷത്താണെന്ന് അവർ ശ്രദ്ധിക്കണം"- ബാ​ഗേയി പറഞ്ഞു


മറ്റ് രാജ്യങ്ങളെ ഇടപെടുത്തി വെടിനിർത്തൽ സംബന്ധിച്ച് ഇറാനുമായി ചർച്ച നടത്താമെന്ന യുഎസിന്റെ നീക്കം കഴിഞ്ഞ ബുധനാഴ്ച ഇറാൻ നിരസിച്ചതിന് പിന്നാലെയാണ് നേരിട്ടുള്ള ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇറാൻ ഇന്ന് വ്യക്തമാക്കിയത്. സ്വന്തമായി ഇറാൻ ഉയർത്തിയ ചർച്ചയില്ലാതെ മറ്റ് രാജ്യങ്ങളെ ഉൾപ്പെടുത്തിയതിനാലാണ് വെടിനിർത്തൽ അഭ്യർഥന ചർച്ചകൾ ഇറാൻ നിരസിച്ചത്. പാകിസ്ഥാൻ വഴി കിട്ടിയ ചർ‌ച്ച സംബന്ധിച്ച സന്ദേശമായിരുന്നു തെഹ്റാൻ‌ നിരസിച്ചത്. യുദ്ധം തങ്ങൾ സ്വയം അവസാനിപ്പിക്കുമെന്നും എന്നാൽ തങ്ങൾ ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങൾ പൂർത്തിയായാലെ ഇത് സാധിക്കുവെന്നും ഇറാൻ ബുധനാഴ്ച പറഞ്ഞു.


നിർദ്ദേശങ്ങൾ രാജ്യത്തെ മുതിർന്ന അധികാരികൾക്ക് കൈമാറി, എന്നാൽ ഇറാന് ഇപ്പോൾ ചർച്ച നടത്താൻ ഉദ്ദേശ്യമില്ല-ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പിന്നീട് പറഞ്ഞു, . വളരെ മോശമായ ഒരു കരാർ ഉണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും

എന്നാൽ സ്വന്തം ആളുകളാൽ തന്നെ കൊല്ലപ്പെടുമെന്ന് അവർ കരുതുന്നതിനാൽ അത് പറയാൻ അവർ ഭയപ്പെടുകയാണെന്നും ഇറാനെതിരെ ട്രംചർച്ച ആവർത്തിച്ച് ട്രംപ്, നിഷേധിച്ച് തെഹ്റാൻ; ലക്ഷ്യം പൂർത്തിയാകും വരെ പോരാടും: ഇറാൻപ് വിമർശിക്കുന്നു.എന്നാൽ ഇത്തരത്തിൽ ഒരു ചർച്ച പോലും നടന്നിട്ടില്ലെന്ന് തെഹ്റാൻ ഇന്നും തീർത്ത് പറയുകയായിരുന്നു.


യുദ്ധത്തിൽ‌ അമേരിക്കയെ പിന്തുണച്ചിരുന്ന ശക്തികൾ പോലും രാജ്യത്തിനെതിരെ തിരിയുന്ന സാഹചര്യത്തിൽ ഏത് വിധേനയും യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ഇതിൻ‌റെ അടിസ്ഥാനത്തിലാണ് ഇറാനെ നേരിട്ടും യുഎസിന്റെ സഖ്യരാഷ്ട്രങ്ങൾ മുഖേനയും ചർയ്ക്കായി വിളിച്ചത്.എന്നാൽ തങ്ങളടെ ലക്ഷ്യം അവസാനിച്ചിട്ടില്ലെന്ന് ഇറാൻ പറഞ്ഞതോടെ യുഎസ് വീണ്ടും പ്രതിസന്ധിയിലാവുകയാണ്.


ഇറാനെതിരായ യുഎസ്‌ നീക്കത്തിൽ പങ്കുചേരില്ലെന്ന്‌ യൂറോപ്യൻ യൂണിയനും നാറ്റോയും വ്യക്തമാക്കിയത് പരമ്പരാഗത സുരക്ഷാ സഖ്യത്തിൽ വലിയ വിള്ളലാണ്‌ വീഴ്‌ത്തിയിരിക്കുന്നത്. യുദ്ധം അമേരിക്കയുടേത് മാത്രമാണെന്നും തങ്ങളുടേതല്ലെന്നുമാണ്‌ ഇയു, നാറ്റോ നേതൃത്വം നിലപാടെടുത്തിരുന്നു. യുഎസുമായുള്ള സഖ്യത്തേക്കാൾ പ്രാദേശികമായ സുസ്ഥിരതയ്‌ക്കും സ്വന്തം നയതന്ത്ര പരമാധികാരത്തിനുമാണ് യൂറോപ്യൻ നേതാക്കൾ മുൻഗണന നൽകുന്നത്. യുഎസ്‌ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നാറ്റോയെ "കടലാസ് പുലികൾ’ എന്ന് പരിഹസിക്കുകയും ചെയ്‌തിരുന്നു.


പേർഷ്യൻ ഗൾഫിലെ പൂർണതോതിലുള്ള സൈനിക ഇടപെടൽ തങ്ങളുടെ സുരക്ഷാ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മറ്റ് യൂറോപ്യൻ നേതാക്കളും തിരിച്ചറിയുന്നു. ബ്രിട്ടനും ജർമനിയും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അഭയാർഥി പ്രവാഹത്തിനുള്ള സാധ്യതയും ഊർജവിലയിൽ ഉണ്ടായേക്കാവുന്ന വൻ വർധനവുമാണ് യൂറോപ്യൻ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നത്. ഇത്തരത്തിൽ‌ വലിയ വെല്ലുവിളി നിലനിൽക്കുന്നതിനാൽ അമേരിക്കൻ യുദ്ധ

താൽപര്യങ്ങളിൽ നിന്നും യൂറോപ്പ് പിൻമാറുകയായിരുന്നു. ഇതോടെ പൂർണമായി ഒറ്റപ്പെട്ട നിലയിലാണ് ട്രംപ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home