Deshabhimani

യൂറോപ്പിലെ പ്രക്ഷോഭം: ജാ​ഗ്രതാ നിർദേശവുമായി ഇന്ത്യന്‍ എംബസി, അ‌ടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടണമെന്ന് മുന്നറിയിപ്പ്

france
വെബ് ഡെസ്ക്

Published on Oct 22, 2026, 01:06 PM | 1 min read

പാരിസ് : ജീവിതച്ചെലവ് കുതിച്ചുയരുന്നതിനെതിരെ യൂറോപ്പിലാകെ ജനരോഷം കത്തിപ്പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രതാ നിർദേശം നൽകി പാരിസിലെ ഇന്ത്യൻ എംബസി. ഫ്രാൻസിൽ താമസിക്കുന്ന ഇന്ത്യക്കാരും രാജ്യം സന്ദർശിക്കാൻ പദ്ധതിയി‌ടുന്നവരും ജാ​ഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.


പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ജനക്കൂട്ടത്തിൽ നിന്നും പരമാവധി വി‌ട്ടുനിൽക്കണമെന്നാണ് നിർദേശം. ഫ്രാൻസിലെ ചില മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സാഹചര്യം മനസിലാക്കി വേണ്ട മുൻകരുതൽ കൈക്കൊള്ളണമെന്നും ബുധനാഴ്ച രാത്രി പുറത്തിറക്കിയ ജാ​ഗ്രതാ നിർദേശത്തിൽ പറയുന്നു. ​ഗതാ​ഗത സംവിധാനങ്ങളിലുണ്ടാകുന്ന തടസങ്ങളെക്കുറിച്ചും വാർത്തകൾ കൃത്യമായി നിരീക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.


അ‌ടിയന്തിര സാഹചര്യങ്ങളിൽ പാരിസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള മാർ​ഗങ്ങളും നൽകിയിട്ടുണ്ട്. ഫോൺ: +33 6 48 34 00 63. ഇ-മെയിൽ: [email protected]. വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി എന്നിവയ്ക്കെതിരെ ഫ്രാൻസിൽ ആരംഭിച്ച പ്രക്ഷോഭം ഇറ്റലി, ബെൽജിയം, പോർച്ചു​ഗൽ, അൽബേനിയ, ​ഗ്രീസ് എന്നിവിടങ്ങളിലും പടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home