Deshabhimani

പാറളം പഞ്ചായത്ത്: റോസ് മേരി അപേഷ് തെരഞ്ഞെടുക്കപ്പെട്ടു

election polling
വെബ് ഡെസ്ക്

Published on Oct 22, 2026, 01:35 PM | 1 min read

ചേർപ്പ്‌: അവിശ്വാസ പ്രമേയത്തിലൂ‍ടെ ബിജെപിക്ക്‌ ഭരണം നഷ്ടപ്പെട്ട പാറളം പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നുള്ള റോസ് മേരി അപേഷ് തെരഞ്ഞെടുക്കപ്പെട്ടു. ആറ് കോൺഗ്രസ്‌ അംഗങ്ങളുടെയും രണ്ട് സിപിഐ അംഗങ്ങളുടെയും വോട്ട് നേടിയാണ് റോസ്‌ മേരി പ്രസിഡന്റായത്.


കോൺഗ്രസ് ആറ്‌, ബിജെപി ആറ്‌, എൽഡിഎഫ് അഞ്ച്‌ എന്നിങ്ങനെയായിരുന്നു പഞ്ചായത്ത്‌ കക്ഷിനില. മൂന്ന് കക്ഷികളും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യഘട്ടത്തിൽ രണ്ട് സിപിഐ അംഗങ്ങളുടെ പിന്തുണ ഉൾപ്പെടെ കോൺഗ്രസിന് എട്ടും ബിജെപിക്ക് ആറും ഒരു സിപിഐ അംഗം ഉൾപ്പെടെ എൽഡിഎഫിന് മൂന്നും വോട്ടുകളാണ് ലഭിച്ചത്.


തുടർന്ന് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ രണ്ടാമതും തെരഞ്ഞെടുപ്പ് നടത്തി. രണ്ടാം ഘട്ടത്തിൽ മൂന്ന് എൽഡിഎഫ് അംഗങ്ങൾ വോട്ട് അസാധുവാക്കി. ഇതോടെ കോൺഗ്രസ്സിന് എട്ട്, ബിജെപിക്ക് ആറ് എന്നിങ്ങനെ വോട്ട് ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home