ad
Deshabhimani

print edition വെടിനിര്‍ത്തല്‍കാലത്ത് ഗാസയില്‍ കൊല്ലപ്പെട്ടത് 100 കുട്ടികള്‍ ; യുനിസെഫ് വെളിപ്പെടുത്തല്‍

gaza genocide
വെബ് ഡെസ്ക്

Published on Jan 17, 2026, 03:42 AM | 1 min read


ജനീവ

വെടിനിർത്തൽ നിലവില്‍വന്ന് മൂന്ന് മാസത്തിനിടെ ഗാസയിൽ 100-ലധികം കുട്ടികൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യുനിസെഫ്. 60 ആൺകുട്ടികളും 40 പെൺകുട്ടികളുമാണ് ഇസ്രയേല്‍ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. "ഓരോ ദിവസവും കുട്ടികളെ കുഴിച്ചുമൂടേണ്ടി വരുന്ന വെടിനിർത്തൽ ഒന്നിനും പരിഹാരമല്ല. കുട്ടികൾ അനുഭവിക്കുന്ന മാനസികാഘാതം ചികിത്സിക്കാൻ കഴിയാത്തവിധം ആഴത്തിലുള്ളതാണ്', യുനിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. അന്താരാഷ്ട്രസഹായ ഏജൻസികൾക്കും മാധ്യമപ്രവർത്തകർക്കും ഗാസയില്‍ വിലക്കേർപ്പെടുത്തുന്നത് കുട്ടികൾ അനുഭവിക്കുന്ന ദുരിതം ലോകം അറിയാതിരിക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു. 37 അന്താരാഷ്ട്ര സഹായ ഏജൻസികളെ ഗാസയിൽ ഇസ്രായേൽ വിലക്കിയിരിക്കുകയാണ്.


വെടിനിർത്തൽ കാലയളവിൽ മാത്രം 165 കുട്ടികൾ കൊല്ലപ്പെട്ടെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. രണ്ടാഴ്ചയ്ക്കിടെ തണുപ്പ് സഹിക്കാനാവാതെ ഏഴ് കുട്ടികള്‍ മരിച്ചു. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ 70,000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.ഗാസയിലെ 80 ശതമാനത്തോളം കെട്ടിടങ്ങളും തകർക്കപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home