Deshabhimani

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പാകിസ്ഥാനിൽ; ഷെഹ്ബാസ് ഷരീഫുമായി കൂടിക്കാഴ്ച

antonio guterres
വെബ് ഡെസ്ക്

Published on Oct 06, 2026, 05:09 PM | 1 min read

ഇസ്ലാമാബാദ് : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പാകിസ്ഥാനിലെത്തി. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ ക്ഷണം സ്വീകരിച്ചാണ് ഗുട്ടറസ് പാകിസ്ഥാനിലെത്തിയത്. ഒക്ടോബർ 6 മുതൽ 8 വരെയാണ് സന്ദർശനം.


പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസും സൈനിക മേധാവിയുമായ ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി ഗുട്ടറസ് കൂടിക്കാഴ്ച നടത്തും. പാകിസ്ഥാനിലെ ആഭ്യന്തര വിഷയങ്ങൾക്കൊപ്പം അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഐക്യരാഷ്ട്ര സംഘടനയുടെ സൈനിക നിരീക്ഷക സംഘമായ യുണൈറ്റഡ് നേഷൻസ് മിലിട്ടറി ഒബ്സർവർ ഗ്രൂപ്പ് ഇൻ ഇന്ത്യ ആൻഡ് പാകിസ്ഥാൻ (യുഎൻഎംഒജിഐപി) ആസ്ഥാനവും ഗുട്ടറസ് സന്ദർശിക്കും. പാകിസ്ഥാന്റെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനവും ​ഗുട്ടറസ് സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ട്.


രണ്ട് തവണ യുഎൻ സെക്രട്ടറി ജനറലായ ഗുട്ടറസിന്റെ കാലാവധി 2026 ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് പാകിസ്ഥാൻ സന്ദർശനം. 2022ൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പാകിസ്ഥാനിലെത്തുന്നത്. അമേരിക്ക – ഇറാൻ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിലും പാകിസ്ഥാന്റെ നയതന്ത്ര ഇടപെടലുകളും സന്ദർശനത്തിനിടെ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home