ad
Deshabhimani

ഗാസയിലേക്ക് യുഎഇയുടെ സഹായം തുടരുന്നു; ഭക്ഷ്യകിറ്റുകൾ മുതൽ ഏഴ് ആംബുലൻസുകൾ വരെ

uae aid for gaza
വെബ് ഡെസ്ക്

Published on Jan 19, 2026, 07:59 PM | 1 min read

ദുബായ്: ഇസ്രയേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ പലസ്‌തീൻ ജനതയ്ക്കുള്ള പിന്തുണ തുടർന്ന്‌ യുഎഇ. ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3’ന്റെ ഭാഗമായി കഴിഞ്ഞയാഴ്ച 279–-ാമത്തെ സഹായദ‍ൗത്യത്തിലൂടെ 266 ടൺ അവശ്യ സാമഗ്രികൾ എത്തിച്ചു.


ഭക്ഷ്യകിറ്റുകൾ, മരുന്നുകൾ, വൈദ്യോപകരണങ്ങൾ എന്നിവയ്ക്കൊപ്പം അടിയന്തര സേവനങ്ങൾക്കായി ഏഴ് ആംബുലൻസുകളും ഒരു വാട്ടർ ടാങ്കറും സഹായത്തിലുണ്ടായി. ഈജിപ്തിലെ അൽ അരിഷ് വഴിയാണ് സഹായം ഗാസയിലേക്ക് എത്തിച്ചത്.


15 ട്രക്കുകൾ അടങ്ങിയ ദ‍ൗത്യത്തിലൂടെ എത്തുന്ന സഹായം അൽ അരിഷിലുള്ള യുഎഇ മാനവിക സഹായ സംഘത്തിന്റെ മേൽനോട്ടത്തിൽ ക്രമബദ്ധമായി കൈമാറുകയാണ്. സഹായ സാമഗ്രികളുടെ തയ്യാറെടുപ്പ്, തരംതിരിക്കൽ, ഗതാഗത ക്രമീകരണം എന്നിവയ്ക്കായി സമഗ്രമായ പ്രവർത്തന സംവിധാനമാണ് ഇവിടെ നടപ്പാക്കുന്നത്.


ഗാസ മുനമ്പിലെ ജനങ്ങളുടെ അത്യാവശ്യങ്ങൾ നിറവേറ്റാനും ഫീൽഡ് തലത്തിലുള്ള പ്രതികരണശേഷി ശക്തിപ്പെടുത്താനുമുള്ള യുഎഇയുടെ മാനവിക ശ്രമങ്ങളുടെ ഭാഗമാണ് തുടർച്ചയായ സഹായമെന്ന് അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home