ad
Deshabhimani

എവറസ്റ്റ് കൊടുമുടിയിൽ നിന്ന് മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു

mount everest

എവറസ്റ്റ് കൊടുമുടി

വെബ് ഡെസ്ക്

Published on May 22, 2026, 02:00 PM | 1 min read

കാഠ്മണ്ഡു : എവറസ്റ്റ് കീഴടക്കിയ ശേഷം മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചതായി നേപ്പാൾ അധികൃതർ അറിയിച്ചു. അരുൺ കുമാർ തിവാരി, സന്ദീപ് ആരെ എന്നീ പർവതാരോഹകരാണ് മരിച്ചത്. കൊടുമുടിയിൽ നിന്ന് താഴേക്ക് വരുന്നതിനിടെ ഇരുവർക്കും തളർച്ച അനുഭവപ്പെടുകയായിരുന്നെന്നും അവരുടെ ഗൈഡുകൾ പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും എക്‌സ്‌പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് നേപ്പാളിന്റെ സെക്രട്ടറി ജനറൽ ഋഷി ഭണ്ഡാരി പറഞ്ഞു.


സന്ദീപ് ബുധനാഴ്ചയും അരുൺ കുമാർ തിവാരി വ്യാഴം വൈകിട്ട് 5.30 ഓടെയുമാണ് കൊടുമുടി കയറിയതാതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. വ്യാഴാഴ്ചയാണ് സന്ദീപ് മരിച്ചത്. തിവാരി എപ്പോഴാണ് മരിച്ചതെന്നതിൽ വ്യക്തതയില്ല. മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


ബുധനാഴ്ചയാണ് സന്ദീപ് ഉൾപ്പെടെയുള്ള 274 പർവതാരോഹകർ 8,848.86 മീറ്റർ ഉയരമുള്ള കൊടുമുടി കീഴടക്കിയയത്. സന്ദീപിനെ കൂടാതെ രണ്ട് ഇന്ത്യക്കാരും സംഘത്തിൽ ഉണ്ടായിരുന്നു. തുളസി റെഡ്ഡി പാൽപുനൂരി, അജയ് പാൽ സിംഗ് ധാലിവാൾ എന്നിവരായിരുന്നു മറ്റ് രണ്ട് പേർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home