ad
Deshabhimani

അരിസോണയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് രണ്ടു മരണം

plane crash
വെബ് ഡെസ്ക്

Published on Feb 20, 2025, 10:26 AM | 1 min read

അരിസോണ : യുഎസിലെ അരിസോണയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ടു പേർ മരിച്ചു. തെക്കൻ അരിസോണയിൽ ബുധൻ പുലർച്ചെയായിരുന്നു സംഭവം. മറാന റീജിയണൽ എയർപോർട്ടിനു സമീപമായിരുന്നു അപകടമുണ്ടായത്. സെസ്ന 172S വിമാനവും ലാൻകെയർ 360MK വിമാനവുമാണ് കൂട്ടിയിടിച്ചത്.


ആകാശത്തുവച്ചാണ് ഇരുവിമാനങ്ങളും കൂട്ടിയിടിച്ചത്. വിമാനത്തിലുണ്ടായിരുന്നവർ തൽക്ഷണം മരിച്ചു. കൂട്ടിയിടിച്ച് റൺവേയിൽ വീണ ഒരു വിമാനത്തിന് തീപിടിച്ചതായും വിവരമുണ്ട്.


അമേരിക്കയിൽ ഈ വർഷം ഉണ്ടാകുന്ന നാലാമത്തെ അപകടമാണിത്. യുെസ് കാനഡ വിമാനം ടൊറന്റോയിൽ ലാൻഡ് ചെയ്യുന്നതിനിടെ തലകീഴായി മറിഞ്ഞ് 19 പേർക്ക് പരിക്കേറ്റിരുന്നു. ജനുവരിയിൽ വാഷിങ്ടണിൽ യാത്രാവിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home