ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു; സർവേ ഫലങ്ങൾ പുറത്ത്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞതായി റിപ്പോർട്ടുകൾ. വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട പുതിയ സർവേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പുതിയ സർവേ ഫലപ്രകാരം 37 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ട്രംപിനുള്ളത്. ഫലത്തിൽ 61 ശതമാനം പേരും ട്രംപിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി. ഒരു ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സർവേ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇറാനെതിരെയുള്ള സൈനിക നടപടിയും ദിവസംതോറും കുതിക്കുന്ന ഇന്ധനവിലയുമാണ് ജനപിന്തുണ കുറയാൻ പ്രധാന കാരണമെന്ന് ജേർണൽ പറയുന്നു.
അധികാരത്തിലേറുമ്പോൾ വിലക്കയറ്റം നിയന്ത്രിക്കുമെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനോ ഇന്ധനവില നിയന്ത്രിക്കാനോ ട്രംപിനായില്ല. ഇറാനുമായുള്ള യുദ്ധവും തിരിച്ചടിയായി.








0 comments