ad
Deshabhimani

ട്രംപ്‌–സെലൻസ്‌കി കൂടിക്കാഴ്‌ച നടത്തി; ഇരുപതിന സമാധാന പദ്ധതിയിൽ പുരോഗതിയെന്ന് സൂചന

trump celenski.

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Dec 29, 2025, 06:40 AM | 1 min read

വാഷിങ്‌ടൺ: ഉക്രയ്‌നും റഷ്യയും തമ്മിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപുമായി ഉക്രയ്‌ൻ പ്രസിഡന്റ്‌ വൊളോദിമിർ സെലൻസ്‌കി കൂടിക്കാഴ്‌ച നടത്തി. ഇരുപതിന സമാധാന പദ്ധതിയിൽ പുരോഗതിയുണ്ടെന്ന് തരത്തിൽ കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളുടെയും പ്രതികരണം പുറത്തുവന്നു.


ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിൽ ഞായറാഴ്‌ച രാത്രി ഇന്ത്യൻ സമയം 11 നായിരുന്നു സമാധാനചർച്ച. സെലൻസ്‌കിയുമായി ട്രംപ്‌ കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ദിവസം മുമ്പ് റഷ്യൻ പ്രസിഡന്റ്‌ വ്‌ളാദിമിർ പുടിനുമായി ഫോണിൽ ബന്ധപ്പെട്ടതായാണ്‌ വിവരം. സമാധാന ചർച്ചകൾ നടക്കുന്നതിനിയിലും കീവിൽ റഷ്യ ആക്രമണം കടുപ്പിച്ചതായി ഉക്രയ്‌ൻ ആരോപിച്ചു. മിസൈൽ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയുള്ള ആക്രമണത്തിൽ കീവിൽ മണിക്കൂറുകളോളം സ്‌ഫോടനനങ്ങൾ നടന്നതായാണ്‌ റിപ്പോർട്ട്‌. സംഘർഷം അവസാനിപ്പിക്കാൻ റഷ്യക്ക്‌ താൽപര്യമില്ലെന്നതിന്റെ തെളിവാണ് പുതിയ ആക്രമണമെന്ന് സെലൻസ്‌കി ആരോപിച്ചു.


ഉക്രയ്‌ൻ അടിയന്തരമായി സമാധാന പാതയിൽ വന്നില്ലെങ്കിൽ ആക്രമണം കടുപ്പിക്കുമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ളാദിമിർ പുടിൻ ശനിയാഴ്‌ച പ്രതികരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home