ad
Deshabhimani

ട്രംപിന്റെ ലൈംഗികാതിക്രമം; എഴുത്തുകാരി ജീൻ കരോളിന് 
54 കോടി രൂപ നഷ്ടപരിഹാരം നൽകി

donald trump
വെബ് ഡെസ്ക്

Published on Jul 17, 2026, 08:24 AM | 1 min read

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ലൈംഗികാതിക്രമ കേസിൽ കോടതി വിധിച്ച 56 ലക്ഷം ഡോളർ (ഏകദേശം 54 കോടി രൂപ) നഷ്ടപരിഹാരത്തുക മൂന്നുവർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എഴുത്തുകാരി ജീൻ കരോളിന് (82) ലഭിച്ചു.


നഷ്ടപരിഹാരം നല‍്കണമെന്ന 2023-ലെ വിധിക്ക് പിന്നാലെ ട്രംപ് കെട്ടിവച്ച തുകയാണ് നിയമപോരാട്ടത്തിനൊടുവിൽ അവർക്ക് ലഭിച്ചത്. പണം കൈമാറുന്നത് തടയാനുള്ള ട്രംപിന്റെ വാദം കോടതി തള്ളി. ട്രംപ് 1996-ൽ ന്യൂയോർക്കിൽവച്ച് കരോളിനെതിരെ ലൈംഗികാതിക്രമം നടത്തിയതായി ജൂറി കണ്ടെത്തിയിരുന്നു. 2019-ൽ പ്രസിദ്ധീകരിച്ച ഒർമകുറിപ്പിലാണ് കരോളിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home