ad
Deshabhimani

സിഎൻഎൻ ഉൾപ്പെടെ മൂന്ന് മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേര്‍പ്പെടുത്തി ട്രംപ്

trump
വെബ് ഡെസ്ക്

Published on Sep 19, 2026, 06:42 AM | 1 min read

വാഷിങ്ടൺ : വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിഎൻഎൻ ഉൾപ്പെടെ മൂന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിഷ്യോ എന്നീ മാധ്യമങ്ങൾക്കാണ് വൈറ്റ് ഹൗസിനുള്ളിൽ പ്രവേശന വിലക്കേർപ്പെടുത്തിയത്.


നടപടി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. തന്റെ ഭരണകൂടത്തിനെതിരെ മാധ്യമങ്ങൾ നിരന്തരം വ്യാജവാർത്തകളും കെട്ടുക്കഥകളും പ്രചരിപ്പിക്കുന്നുവെന്ന് ട്രംപ് കുറിപ്പിൽ പറഞ്ഞു. വളരെ ലളിതമായ ഒരു വിലക്ക് എന്നാണ് ട്രംപ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. നടപടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറഞ്ഞിട്ടില്ല. ഭാവിയിൽ കൂടുതൽ മാധ്യമങ്ങൾക്ക് ഇത്തരത്തിൽ വിലക്ക് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി.


ട്രംപിന്റെ നടപടി അമേരിക്കൻ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിയമവിരുദ്ധമായ ആക്രമണമാണെന്ന് വാർത്താ ഏജൻസിയായ സിഎൻഎൻ പ്രതികരിച്ചു. ​​ഗവൺമെന്റിന് തടസമുണ്ടാക്കാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ യുഎസ് ഭരണഘടന അവകാശം നൽകുന്നുവെന്നും വൈറ്റ് ഹൗസിൽ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്ക് പൂർണ പിന്തുണ നൽകുമെന്നും സിഎൻഎൻ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home