എച്ച് വൺ ബി, എച്ച് 4 വിസ: അപേക്ഷകർ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരസ്യമാക്കണമെന്ന് യു എസ്

ന്യൂയോർക്: എച്ച് വൺ ബി വിസ അപേക്ഷകരുടെയും എച്ച് 4 ആശ്രിതരുടെയും സൂക്ഷ്മപരിശോധന നടപടികളിൽ വിപുലീകരണവുമായി യുഎസ്. അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകളുടെ സ്വകാര്യത സെറ്റിങ്സുകൾ മാറ്റി ‘പബ്ലിക്’ പ്രൊഫൈൽ ആക്കണമെന്നാണ് പുതിയ നിർദേശം. ഡിസംബർ 15 മുതൽ എല്ലാ എച്ച് വൺ ബി അപേക്ഷകരുടെയും അവരുടെ ആശ്രിതരുടെയും സമൂഹമാധ്യമ, ഓൺലൈൻ സാന്നിധ്യം അവലോകനം ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു.
വിദ്യാർഥികളും എക്സ്ചേഞ്ച് സന്ദർശകരും ഇതിനകം തന്നെ അത്തരം സൂക്ഷ്മപരിശോധനയ്ക്ക് വിധേയരായിരുന്നു. ഇനിമുതൽ എച്ച് വൺ ബി, എച്ച് 4 വിസ അപേക്ഷകർക്കും ഇത് ബാധകമാണ്. അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്കോ പൊതു സുരക്ഷയ്‌ക്കോ ഭീഷണി ഉയർത്തുന്നവരെ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളും ഉപയോഗിക്കും. ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയാണിത്.








0 comments