5044 കോടിയുടെ ബിപിസിഎൽ പോളിപ്രൊപ്പിലീൻ പ്ലാന്റ് നിർമാണം കൊച്ചിയിൽ ആരംഭിച്ചു

bpcl kochi refinery
വെബ് ഡെസ്ക്

Published on Dec 04, 2025, 10:32 PM | 1 min read

തിരുവനന്തപുരം: 5044 കോടിയുടെ ബിപിസിഎൽ പോളിപ്രൊപ്പിലീൻ പ്ലാന്റ് നിർമാണം കൊച്ചിയിൽ ആരംഭിച്ചു. 42 ഏക്കറിൽ ബിപിസിഎലിൻ്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുക. 2023 ജൂലൈ മാസത്തിലാണ് കൊച്ചിയിൽ പോളിപ്രൊപ്പിലീൻ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി നടന്നത്. വ്യവസായ മന്ത്രി പി രാജീവ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.



ദൈനംദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാവശ്യമായ പോളി പ്രൊപ്പിലീൻ വലിയ തോതിൽ ഈ യൂണിറ്റിൽ നിന്ന് ഉൽപാദിപ്പിക്കാൻ സാധിക്കും. ബാഗുകൾ, വീട്ടുപകരണങ്ങൾ, ബോക്സുകൾ, ഷീറ്റ്, പാക്കേജിങ്ങ് ഫിലിംസ് തുടങ്ങി നിരവധി അവശ്യസാധനങ്ങൾ നിർമാക്കുന്നതിന് ദക്ഷിണേന്ത്യയിലാകെ പോളി പ്രൊപ്പിലീൻ വിതരണം ചെയ്യാൻ കഴിയും. ഹൈസ്കിൽ ആവശ്യമുള്ള നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഒപ്പം പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറുകയെന്ന കേരളത്തിൻ്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ഏട് കൂടിയാകും കൊച്ചിൻ റിഫൈനറിയിൽ പൂർത്തിയാകുന്ന പുതിയ പ്ലാൻ്റെന്നും മന്ത്രി കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home