തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു

തൃശൂർ: വാക്ക് തർക്കത്തെ തുടർന്ന് ഇരുമ്പ് വടി കൊണ്ട് തലക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. തൃശൂർ നെടുപുഴ വാഴപ്പുള്ളി സന്തോഷ് (54) ആണ് മരിച്ചത്. നെടുപുഴ പള്ളിക്ക് സമീപം ചൊവ്വാഴ്‌ച വൈകീട്ടായിരുന്നു അക്രമം. പാടശേഖരത്തിലെ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നെടുപുഴ സ്വദേശി ഗണേഷാണ് മർദ്ദിച്ചത്.
തലക്ക് സാരമായി പരിക്കേറ്റ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച വൈകീട്ടാണ് മരിച്ചത്. പ്രതി ഗണേഷിനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. സംസ്‌കാരം വെള്ളിയാഴ്‌ച വൈകീട്ട് നാലിന് വടൂക്കര ശ്രീനാരായണ സമാജം ശ്‌മശാനത്തിൽ. ഭാര്യ: രേഖ. മക്കൾ: അതുൽ കൃഷ്ണ, അദ്വൈത്. ബിജെപി വടൂക്കര സ്ഥാനാര്‍ഥി സദാനന്ദന്‍ വാഴപ്പുള്ളിയുടെ സഹോദരനാണ് മരിച്ച സന്തോഷ്.








0 comments