Deshabhimani

നൈജീരിയയിൽ ടാങ്കർ പൊട്ടിത്തെറിച്ച് അപകടം: 70ലധികം പേർ മരിച്ചു

tanker explosion
വെബ് ഡെസ്ക്

Published on Jan 19, 2025, 07:19 PM | 1 min read

അബുജ : നൈജീരിയയിൽ പെട്രോൾ ടാങ്കർ പൊട്ടിത്തെറിച്ച് അപകടം. 70ലധികം പേർ മരിച്ചു. വടക്കൻ നൈജീരിയയിലെ നൈജറിലാണ് അപകടമുണ്ടായത്. 70ലധികം മൃതദേഹങ്ങൾ കണ്ടെടുത്തായും 56 പേർക്ക് പരിക്കേറ്റതായും നൈജീരിയൻ നാഷണൽ എമർജൻസി മാനേജ്മെന്റ് അതോറിറ്റി പറഞ്ഞു.


15ഓളം കടകളും കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രണ്ട് ടാങ്കറുകളിലേക്ക് അനധികൃതമായി ഇന്ധനം മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ജനറേറ്ററിന്റെ പ്രവർത്തനത്തെത്തുടർന്നാണ് പൊട്ടിത്തെറിയുണ്ടായതെന്ന് അധികൃതർ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home