ബോണ്ടി ബീച്ച് വെടിവെപ്പിലെ ഇരകൾക്ക് ആദരമർപ്പിച്ച് സിഡ്‌നി; കനത്ത സുരക്ഷയിൽ പുതുവത്സരാഘോഷം

സിഡ്‌നി: സിഡ്‌നി ഹാർബറിലെ പുതുവത്സര വെടിക്കെട്ടിന് തൊട്ടുമുമ്പ്, ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്കായി നഗരം മൗനമാചരിച്ചു. ഡിസംബർ 14-ന് ഹനുക്ക ആഘോഷത്തിനിടെ ജൂത സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സ്മരണാർത്ഥം പ്രാദേശിക സമയം രാത്രി 11 മണിക്ക് സിഡ്‌നിയിലെ ഔദ്യോഗിക ആഘോഷങ്ങൾ ഒരു മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ചു. സമാധാനത്തിന്റെ പ്രതീകമായി സിഡ്‌നി ഹാർബർ ബ്രിഡ്ജിൽ വെള്ള വെളിച്ചം തെളിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് സിഡ്‌നിയിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക ആയുധങ്ങൾ ധരിച്ച രണ്ടായിരത്തി അഞ്ഞൂറിലധികം പൊലീസുകാരാണ് നഗരത്തിൽ പട്രോളിംഗ് നടത്തുന്നത്. ആൾക്കൂട്ടത്തിനിടയിൽ കനത്ത ജാഗ്രത പാലിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും പതിനായിരക്കണക്കിന് ആളുകളാണ് വെടിക്കെട്ട് കാണാനായി സിഡ്‌നി ഹാർബറിൽ ഒത്തുകൂടിയിരിക്കുന്നത്. മികച്ച കാഴ്ച ലഭിക്കുന്നതിനായി പലരും തലേദിവസം മുതൽ തന്നെ ഇവിടെ തമ്പടിച്ചിരിക്കുകയായിരുന്നു.









0 comments