ദിത്വ ചുഴലിക്കാറ്റ് : ദുരന്തങ്ങളിൽ വിറങ്ങലിച്ച് ശ്രീലങ്ക; മരണം 334

കൊളംബോ:
ദിത്വ ചുലിക്കാറ്റ് വിതച്ച ദുരന്തങ്ങളിൽ വിറങ്ങലിച്ച് ശ്രീലങ്ക. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 334 ആയി ഉയർന്നു. 370 പേരെ കാണാതായി. ബാദുള്ള ജില്ലയിലാണ് ചുഴലിക്കാറ്റ് കനത്ത പ്രഹരമേകിയത്. ഇവിടെ 71 പേരാണ് മരിച്ചത്. ഏകദേശം പത്ത് ലക്ഷത്തോളം പേർ മഴക്കെടുതിയിൽ ദുരിതബാധിതരാണെന്ന് ശ്രീലങ്കൻ ദുരിത നിവാരണ കേന്ദ്രം അറിയിച്ചു.
താഴ്‌ന്ന സ്ഥലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പലയിടത്തും എത്താനായിട്ടില്ല. ശ്രീലങ്കൻ സൈന്യവും പൊലീസും സന്നദ്ധപ്രവർത്തകരുമെല്ലാം രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. വിവിധ ജില്ലകളിലായി 20,000 ത്തിലധികം വീടുകൾ തകർന്നു.









0 comments