ad
Deshabhimani

'സ്‌ക്വിഡ് ഗെയിം' താരം ഓ യോങ് സു ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തൻ

OH YEONG SU SQUID
വെബ് ഡെസ്ക്

Published on Nov 11, 2025, 04:15 PM | 1 min read

സിയോൾ: സ്‌ക്വിഡ് ഗെയിം എന്ന ലോകപ്രശസ്ത പരമ്പരയിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയൻ നടൻ ഓ യോങ് സു ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനായി. 81 കാരനായ താരത്തിനെതിരെ 2022-ലാണ് ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നത്. സമ്മതമില്ലാതെ കെട്ടിപ്പിടിക്കുകയും കവിളിൽ ചുംബിക്കുകയും ചെയ്തു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം.


ഈ കേസിൽ 2024-ൽ വിചാരണാ കോടതിയിൽ നടന്ന ആദ്യ വിധിയിൽ ഓ യോങ് സു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന് എട്ട് മാസത്തെ തടവ് ശിക്ഷ, വിധിക്കുകയും ചെയ്തു. വിധിക്കെതിരെ താൻ അപ്പീൽ നൽകുമെന്ന് അദ്ദേഹം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.


തുടർന്ന് അപ്പീൽ കോടതിയിൽ നടന്ന വാദം കേൾക്കലുകൾക്കൊടുവിൽ, കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. അതോടെ, ആദ്യ കോടതി വിധിച്ച ശിക്ഷ ഒഴിവാക്കപ്പെട്ടു . ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളിൽ നടൻ പങ്കെടുത്തത് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ സംഭവം നടന്നത് വർഷങ്ങൾക്ക് മുൻപ് ആയതിനാൽ പരാതിക്കാരി സംഭവം 'മറന്നുപോയിട്ടുണ്ടാവാം' എന്നും കോടതി നിരീക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home