ad
Deshabhimani

ദക്ഷിണാഫ്രിക്കയിലെ ഖനിയിൽ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണു: 14 മരണം

south africa mine accident
വെബ് ഡെസ്ക്

Published on Aug 11, 2026, 08:57 PM | 1 min read

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഖനിയിൽ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് 14 തൊഴിലാളികൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ റസ്റ്റൻബർഗിന് സമീപത്താണ് തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.


അപകടസ്ഥലത്ത് കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ട്. ഇവരെ കണ്ടെത്താൻ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഒരു സ്വകാര്യ കമ്പനിയുടെ ഉപയോഗ്യ ശൂന്യമായ ഖനിയിൽ പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങൾ തിരഞ്ഞ് കുഴിച്ചുനോക്കുമ്പോഴാണ് മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.


ദക്ഷിണാഫ്രിക്കൻ രാജ്യമായ ലിസോത്തോയിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നിയമവിരുദ്ധ ഘനനം നടക്കുമ്പോഴാണ് അപകടം എന്നാണ് റിപ്പോർട്ട്.


ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഖനികളിലെ അനനധികൃത ഖനനങ്ങളും അതുവഴിയുണ്ടാകുന്ന അപകടങ്ങളും പതിവാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ, ജോഹന്നാസ്ബർ​ഗന് സമീപമുള്ള സ്റ്റിൽഫോണ്ടെയ്‌നിൽ സമാനരീതിയിൽ അപകടമുണ്ടായിരുന്നു. അന്ന് 78 മൃതദേഹങ്ങളാണ് അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home