ക്രൊയേഷ്യയിൽ ചെറുവിമാനം തകർന്നുവീണ് നാലുമരണം

photo credit: Balkan Postası via X
സാഗ്രെബ് : ക്രൊയേഷ്യയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചതായി പൊലീസ് പറഞ്ഞു. ഇസ്ട്രിയ ഉപദ്വീപിലെ മെഡുലിൻ എന്ന പട്ടണത്തിന് സമീപമാണ് വിമാനം തകർന്നുവീണതെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഓസ്ട്രിയയിൽ നിന്ന് പറന്നുയർന്ന ജർമൻ വിമാനമാണ് തകർന്നുവീണതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഹിന റിപ്പോർട്ട് ചെയ്തു.
വിമാനത്തിന്റെ അവശിഷ്ടങ്ങൾ വയലിൽ കിടക്കുന്നതും പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അപകടത്തിന്റെ കാരണമോ മറ്റ് വിശദാംശങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.








0 comments