print edition ഉക്രയ്ൻ, റഷ്യ, യുഎസ് ത്രികക്ഷി ചർച്ച

ദാവോസ്
ഉക്രയ്ൻ, റഷ്യ, യുഎസ് ത്രികക്ഷി യോഗത്തിനു തയ്യാറെടുക്കവേ ഉക്രയ്ൻ, റഷ്യ ആക്രമണങ്ങൾ തുടരുന്നു. ഉക്രയ്നിലെ സപോരിഷിയ മേഖലയിലെ കോമിഷുവഖയിൽ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പെൻസ മേഖലയിലെ എണ്ണഡിപ്പോ ആക്രമിച്ചതായി ഉക്രയ്ൻ സൈന്യം അവകാശപ്പെട്ടു. റഷ്യൻ ബോംബാക്രമണങ്ങളിൽ നിരവധി മേഖലകളിൽ വൈദ്യുതി നഷ്ടപ്പെട്ടതായും കടുത്ത തണുപ്പിൽ അന്താരാഷ്ട്ര സഹായം ശേഖരിക്കാൻ പദ്ധതിയിട്ടതായും ഫ്രാൻസ് അറിയിച്ചു.
ഉക്രയ്ൻ, റഷ്യ, യുഎസ് എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ വെള്ളി, ശനി ദിവസങ്ങളിൽ ആദ്യമായി ത്രികക്ഷി യോഗങ്ങൾ നടത്തുമെന്ന് ഉക്രയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയാണ് അറിയിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ദാവോസിൽ നടന്ന ചർച്ചകൾക്കുശേഷം, ഉക്രയ്നിനുള്ള സുരക്ഷാ ഉറപ്പ് അന്തിമമാക്കിയെന്നും യുദ്ധാനന്തരം സാമ്പത്തിക വീണ്ടെടുക്കൽ സംബന്ധിച്ച കരാർ തയ്യാറാണെന്നും സെലെൻസ്കി പറഞ്ഞു.










0 comments