ad
Deshabhimani

ഉപരോധത്തിൽ കുടുങ്ങി; യുദ്ധത്തിൽ ഉയിര്‍ത്തെഴുന്നേറ്റ് റഷ്യ

Vladimir Putin
വെബ് ഡെസ്ക്

Published on Mar 22, 2026, 06:07 PM | 2 min read

ഇറാനെ തകർ‌ക്കുക എന്ന ലക്ഷ്യവുമായി യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ട ട്രംപും നെതന്യാഹുവും നേട്ടമുണ്ടാക്കി നൽകിയത് റഷ്യക്ക്. ഇറാൻ‌, യുദ്ധത്തിൽ തോൽവി സമ്മതിച്ചിട്ടില്ലെങ്കിലും വലിയ നാശനഷ്ടങ്ങളും ആളപായവുമാണ് രാജ്യത്തിനുണ്ടായിരിക്കുന്നത്. പരമോന്നത നേതാവിനെ തന്നെ കൊലചെയ്ത് യുദ്ധവിജയം നേടാമെന്ന് യുഎസ്- ഇസ്രയേൽ സഖ്യം കരുതിയെങ്കിലും യുദ്ധം കൂടുതൽ സങ്കീർണമാകുകയായിരുന്നു. നിലവിൽ ഇറാൻ കടുത്ത തകർച്ച നേരിടുമ്പോൾ, യുഎസിനെ സംബന്ധിച്ചിടത്തോളം എന്തിനോ വേണ്ടി യുദ്ധം ചെയ്യുന്നു എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. യുദ്ധം മുന്നോട്ടുപോകുന്തോറും വലിയ തിരിച്ചടി കൂടിയാണ് രാഷ്ട്രീയമായും സാമ്പത്തികമായും അമേരിക്കയ്ക്കുണ്ടാകുന്നത്.


യുദ്ധം തുടങ്ങിയ സമയത്ത് യുറോപ്പ്- യുഎസ് എന്നിങ്ങനെ രാജ്യങ്ങളുടെ ഉപരോധം ശക്തമായി തന്നെ റഷ്യക്ക് മേൽ‌ നിലനിന്നിരുന്നു. അമേരിക്കയുടെ വെനിസ്വേലൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിൽ നിന്നും എണ്ണ വാങ്ങരുതെന്ന് ഇന്ത്യയേയും അമേരിക്ക ഭീഷണിപ്പെടുത്തി. ഇന്ത്യ ഈ ഭീഷണിക്ക് വഴങ്ങുകയും ചെയ്തു.


എന്നാൽ പിന്നീട് ഇന്ധനവില വൻ തോതിൽ വർധിച്ചതോടെ ഒരു മാസത്തേക്ക് എണ്ണ ഉപരോധം അമേരിക്ക പിൻവലിച്ചപ്പോൾ വീണ്ടും റഷ്യൻ എണ്ണക്ക് വിപണി ലഭിക്കുകയായിരുന്നു. റഷ്യ ഉക്രയിനിലേക്കുള്ള കടന്നുകയറ്റം പൂർണമാക്കിയതോടെയാണ് ഫെബ്രുവരി 2022 ൽ യുഎസ് റഷ്യക്കെതിരെ പൂർണ ഉപരോധം കൊണ്ടുവന്നത്. ഈ ഉപരോധമാണ് അമേരിക്ക തന്നെ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി മൂലം പിൻവലിച്ചിരിക്കുന്നത്.


റഷ്യക്കെതിരെ അമേരിക്ക തീർത്ത ഉപരോധം അവർ തന്നെ പിൻവലിക്കുന്ന കാഴ്ചയായിരുന്നു ഇറാനെതിരായ യുഎസ്- ഇസ്രയേൽ യുദ്ധത്തിലെ അമേരിക്കയുടെ നയതന്ത്രത്തിലെ ഏറ്റവും വലിയ രസകരമായ കാഴ്ച. റഷ്യൻ സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരുന്നതിന് കൂടി ഉപരോധം പിന്‍വലിച്ചത് കാരണമായി. യുദ്ധം തുടർന്നാൽ യുഎസ് കൂടൂതൽ സാമ്പത്തിക പ്രശ്നങ്ങളിലേക്കെത്തിച്ചേരുമെന്ന് ഉറപ്പായിരുന്നു. എണ്ണവില കുതിച്ചതോടെ അമേരിക്കൻ ഓഹരി വിപണിയിലുണ്ടായ വൻ തകർച്ചക്കൊപ്പം സാമ്പത്തിക നഷ്ടവും കൂടിയായപ്പോള്‍ വലിയ തിരിച്ചടി നേരിട്ടു


പാശ്ചാത്യ ഉപരോധങ്ങൾ കാരണം വിലയിടിവ് നേരിട്ടിരുന്ന റഷ്യൻ ക്രൂഡ് ഓയിലിന് പെട്ടെന്ന് ആവശ്യക്കാർ ഏറുകയും അതിന്റെ വില റഷ്യൻ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ ഉയരുകയും ചെയ്തു.അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതോടെ ഗൾഫ് മേഖല യുദ്ധമുഖത്തെത്തി. യുഎസിന് ശക്തമായ സമ്മർദ്ദമൊരുക്കി ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു.


ഈ യുദ്ധത്തിന് തൊട്ടുമുമ്പ് റഷ്യൻ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധികളെയാണ് അഭിമുഖീകരിച്ചിരുന്നത്. യുഎസ് ഉപരോധങ്ങളും ഇന്ത്യയും ചൈനയും എണ്ണ ഇറക്കുമതി കുറച്ചതും കാരണം ഫെബ്രുവരിയിൽ റഷ്യയുടെ എണ്ണ-വാതക വരുമാനം ഏകദേശം 50 ശതമാനത്തോളം ഇടിഞ്ഞിരുന്നു. അനാവശ്യ ചെലവുകൾ 10 ശതമാനം വെട്ടിക്കുറയ്ക്കാനും യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് ആലോചിക്കാനും പോലും റഷ്യ നിർബന്ധിതമായ സാഹചര്യത്തിലാണ് പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.ഇതോടെ റഷ്യന്‍ സാന്പത്ിക പ്രതിസന്ധി യുഎസ് തന്നെ മാറ്റുകയായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home