ad
Deshabhimani

ഖത്തർ ഹെലിക്കോപ്റ്റർ അപകടം; അനുശോചനം അറിയിച്ച് ബഹ്‌റൈൻ

helicopter crash

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 23, 2026, 06:30 AM | 1 min read

മനാമ: ഖത്തർ സമുദ്രാതിർത്തിയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ ഏഴ് സൈനികർ മരിച്ച സംഭവത്തിൽ ഖത്തർ, തുർക്കി രാജ്യങ്ങൾക്ക് അനുശോചനം അറിയിച്ച് ബഹ്‌റൈൻ. ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് അനുശോചനം രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ നഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തി.


സൈനികരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഹെലിക്കോപ്റ്ററാണ് ഖത്തർ തീരത്ത് തകർന്നുവീണത്. അപകടത്തിൽ ഖത്തർ സായുധ സേനയിലെ അംഗങ്ങളും ഖത്തർ-തുർക്കി സംയുക്ത സേനയിലെ ഉദ്യോഗസ്ഥരുമാണ് വീരമൃത്യു വരിച്ചത്. സാങ്കേതിക തകരാറിനെത്തുടർന്നാണ് ഹെലിക്കോപ്റ്റർ തകർന്നതെന്നാണ് റിപ്പോർട്ട്. 4 ഖത്തർ സ്വദേശികളും 3 തുർക്കി സ്വദേശികളുമടക്കം ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home