ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നു: ആറ് മരണം

പ്രതീകാത്മക ചിത്രം
ദോഹ: ഖത്തറിൽ പതിവ് ഡ്യൂട്ടിക്കിടെ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്ന് വീണ് ആറ് പേർ മരിച്ചു. അപകടത്തിൽപ്പെട്ട ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ചയാണ് അപകടം നടന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൈലറ്റും യാത്രക്കാരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ തകർന്നു വീണ ഹെലികോപ്റ്ററിനായി പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ രാവിലെ ഊർജിതമായ തിരച്ചിൽ നടത്തിയിരുന്നു.
പ്രത്യേക രക്ഷാസേനാംഗങ്ങൾ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്. മേഖലയിൽ വിവിധ യൂണിറ്റുകൾ ഏകോപിതമായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.










0 comments