ad
Deshabhimani

ജൂതദേവാലയത്തിൽ ആക്രമണം നടത്തിയത് 35കാരൻ; വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

Manchester attack

Photo: AFP

വെബ് ഡെസ്ക്

Published on Oct 03, 2025, 06:42 AM | 1 min read

ലണ്ടൻ: വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂതദേവാലയത്തിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു സംഭവത്തിൽ പ്രതിയുടെ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. 35കാരനായ ജിഹാദ് അൽ ഷമിയാണ് ആക്രമം നടത്തിയതെന്നും ഇയാൾ സിറിയൻ പശ്ചാത്തലമുള്ള ബ്രിട്ടീഷ് പൗരനാണെന്നും പൊലീസ് അറിയിച്ചു. അക്രമിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.


ക്രംപ്സൽ ജില്ലയിലെ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു. ജൂത കലണ്ടറിലെ പുണ്യദിനമായ യോം കിപ്പൂരിലായിരുന്നു ആക്രമണം. സംഭവം തീവ്രവാദി ആക്രമണമായി കണക്കാക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണ പശ്ചാത്തലത്തിൽ സിനഗോഗുകൾക്ക്‌ കൂടതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന്‌ പ്രധാനമന്ത്രി കിയർ സ്‌റ്റാമർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home