പാകിസ്ഥാനിൽ അൽ ജസീറ ന്യൂസ് വെബ്സൈറ്റിന് വിലക്ക്

കറാച്ചി:പാക് അധിനിവേശ കാശ്മീർ പ്രദേശത്തെ പ്രക്ഷോഭങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചും വാര്‍ത്തകൾ പുറത്തുവിട്ടതിന് പിന്നാലെ പാകിസ്ഥാനിൽ അൽ ജസീറ മാധ്യമ ശൃംഖലയുടെ വെബ്‌സൈറ്റിന് വിലക്ക്. ഇതോടൊപ്പം വിദേശ മാധ്യമ പ്രവർത്തകർക്ക് ഇസ്ലാമാബാദ്,ലാഹോർ,കറാച്ചി തുടങ്ങിയ നഗര പ്രദേശങ്ങൾക്ക് പുറത്ത് റിപ്പോർട്ട് ചെയ്യാൻ മുൻകൂർ അനുമതി നിബന്ധന ഏര്‍പ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
അൽ ജസീറയുടേത്"പക്ഷപാതപരമായ റിപ്പോർട്ടിംഗ്"ആണെന്ന് പാക് ഇൻഫർമേഷൻ&ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം ആരോപിച്ചു. ബാഹ്യശക്തികളുടെ അജണ്ട നടപ്പാക്കാനാണ് അൽ ജസീറ ശ്രമിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെട്ടു.
മുസഫറാബാദിലെ ജനകീയ പ്രക്ഷോഭങ്ങൾ തത്സമയം അൽജസീറ പുറത്തു വിട്ടിരുന്നു. തെരഞ്ഞെടുപ്പിലെ കുറഞ്ഞ വോട്ടർ പങ്കാളിത്തം പരാമര്‍ശിക്കുന്ന വാര്‍ത്തകളും നൽകി. പങ്കാളിത്തം കുറയാൻ കാരണമായ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ,കമ്മ്യൂണിക്കേഷൻ വിച്ഛേദിക്കൽ തുടങ്ങിയവയെക്കുറിച്ചും അൽ ജസീറ പ്രതിനിധി കമാൽ ഹൈദർ വിശദമായ റിപ്പോര്‍ട് നൽകി. ഇതോടെയാണ് വിലക്ക് പ്രഖ്യാപിച്ചത്.










0 comments