റോഡ് ഗതാഗതം നിലച്ചു; കുട്ടനാട് പുളിങ്കുന്നിൽ അധിക ബോട്ട് സർവീസുകളുമായി ജലഗതാഗത വകുപ്പ്

കുട്ടനാട്: വെള്ളപ്പൊക്കത്തെ തുടർന്ന് റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യാർത്ഥം സംസ്ഥാന ജലഗതാഗത വകുപ്പ് പുളിങ്കുന്നിൽ ഇന്ന് അധിക ബോട്ട് സർവീസുകൾ ഏർപ്പെടുത്തി.
പുളിങ്കുന്ന് ജങ്കാർ കടവിൽ നിന്ന് നെടുമുടി, ആലപ്പുഴ, രാമങ്കരി, കിടങ്ങറ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
റോഡ് ഗതാഗതം പല മേഖലകളിലും തടസ്സപ്പെട്ടതും കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചതും കാരണം കാവാലം, പുളിങ്കുന്ന് പ്രവേശങ്ങളിൽ നിന്ന് ചങ്ങനാശ്ശേരി, ആലപ്പുഴ മേഖലകളിലേക്കുള്ള യാത്രയ്ക്ക് നിലവിൽ ബോട്ടുകളാണ് പ്രധാന ആശ്രയം.
ഇന്നത്തെ സർവീസുകൾ
- 10:15 AM – പുളിങ്കുന്ന് ജങ്കാർ കടവ് → നെടുമുടി
- 10:30 AM – പുളിങ്കുന്ന് ജങ്കാർ കടവ് → ആലപ്പുഴ
- 10:35 AM – പുളിങ്കുന്ന് → ആലപ്പുഴ
- 11:00 AM – നെടുമുടി → പുളിങ്കുന്ന്
- 11:45 AM – പുളിങ്കുന്ന് → രാമങ്കരി
- 12:00 PM – രാമങ്കരി → പുളിങ്കുന്ന്
- 12:15 PM – പുളിങ്കുന്ന് → നെടുമുടി
- 02:30 PM – നെടുമുടി → പുളിങ്കുന്ന്
- 03:15 PM – പുളിങ്കുന്ന് → രാമങ്കരി
- 03:30 PM – രാമങ്കരി → പുളിങ്കുന്ന്
- 04:15 PM – പുളിങ്കുന്ന് → നെടുമുടി വഴി ആലപ്പുഴ
- 04:30 PM – പുളിങ്കുന്ന് → കിടങ്ങറ
- 05:10 PM – കിടങ്ങറ → നെടുമുടി
നാളെ മുതൽ കൂടുതൽ സ്ഥിരം സർവീസുകളും അടിയന്തര (എമർജൻസി) ബോട്ട് സർവീസുകളും ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ജലഗതാഗത വകുപ്പ് അറിയിച്ചു.
ബോട്ട് സർവീസുകളുടെ സമയക്രമവും മറ്റ് വിവരങ്ങളും അറിയാൻ യാത്രക്കാർക്ക് പുളിങ്കുന്ന് (94000 50378), ചങ്ങനാശ്ശേരി (94000 50343), കാവാലം (94000 50374), ആലപ്പുഴ (94000 50324) സ്റ്റേഷൻ മാസ്റ്റർമാരെയോ ആലപ്പുഴ ട്രാഫിക് സൂപ്രണ്ടിനെയോ (94000 50322) ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.









0 comments